മണിപ്പൂര്‍ കലാപം: സഭ ഇന്നും പ്രക്ഷുബ്ധം

ന്യൂഡല്‍ഹി: മണിപ്പൂരിലെ ക്രൂരമായ ആക്രമണങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളക്ക് ശേഷം ചര്‍ച്ച നടത്താമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പ്രധാനമന്ത്രി ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടി എം.പിമാര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ പ്രധാനമന്ത്രി സഭക്ക് പുറത്ത് സംസാരിച്ചത് അപമാനകരമെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. മണിപ്പൂരിനെ കുറിച്ച് പാര്‍ലമെന്റിനകത്ത് സംസാരിക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണിപ്പൂരിലെ സാഹചര്യം എന്തെന്ന് ലോക്‌സഭയിലും രാജ്യസഭയിലും പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം […]

ന്യൂഡല്‍ഹി: മണിപ്പൂരിലെ ക്രൂരമായ ആക്രമണങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളക്ക് ശേഷം ചര്‍ച്ച നടത്താമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പ്രധാനമന്ത്രി ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടി എം.പിമാര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ പ്രധാനമന്ത്രി സഭക്ക് പുറത്ത് സംസാരിച്ചത് അപമാനകരമെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. മണിപ്പൂരിനെ കുറിച്ച് പാര്‍ലമെന്റിനകത്ത് സംസാരിക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണിപ്പൂരിലെ സാഹചര്യം എന്തെന്ന് ലോക്‌സഭയിലും രാജ്യസഭയിലും പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, സ്ത്രീകള്‍ക്കെതിരായ അക്രമത്തിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതിപക്ഷ പ്രതിഷേധം വിവേചനമെന്ന് കുറ്റപ്പെടുത്തി വിഷയത്തില്‍ നിന്ന് തടിയൂരാന്‍ ബി.ജെ.പി ശ്രമം. മണിപ്പൂരിലേത് മാത്രമാണ് പ്രതിപക്ഷം കാണുന്നതെന്നും രാജസ്ഥാനിലെയും മാള്‍ഡയിലെയും സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ സുകാന്ത മജൂംദാര്‍ കുറ്റപ്പെടുത്തിയപ്പോള്‍ സ്ത്രീകളുടെ സുരക്ഷ ഏത് സംസ്ഥാനത്തായാലും പരമ പ്രധാനമെന്ന് രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് എം.പി പറഞ്ഞു. മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി 11 കോടി ശുചിമുറികളുണ്ടാക്കിയെന്നും പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നുവെന്നുമാണ് കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ കുറ്റപ്പെടുത്തല്‍. പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹമെങ്കിലും പ്രതിപക്ഷത്തിന്റെ തന്ത്രം എന്തെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it