ഗോമൂത്രത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റിനുമെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുത്തു

ഇംഫാല്‍: ഗോമൂത്രത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റിനുമെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം (എന്‍.എസ്.എ) കേസെടുത്തു. മാധ്യമപ്രവര്‍ത്തകനായ കിശോര്‍ചന്ദ്ര വാങ്കേം, ആക്ടിവിസ്റ്റ് എറന്‍ഡോ ലെയ്‌ചോംബം എന്നിവര്‍ക്കെതിരെയാണ് മണിപ്പൂര്‍ പോലീസ് കേസെടുത്തത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഇനിയെങ്കിലും ഗോമൂത്രത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ഫേസ്ബുക്കില്‍ കറിച്ചതിനാണ് കേസ്. മരണപ്പെട്ട ബി.ജെ.പി നേതാവിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി നല്‍കിയ പരാതിയില്‍ കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കിയതിന് പിന്നാലെയാണ് ദേശീയ സുരക്ഷ നിയമപ്രകാരം പോലീസ് കേസെടുത്തത്. ജാമ്യം […]

ഇംഫാല്‍: ഗോമൂത്രത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റിനുമെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം (എന്‍.എസ്.എ) കേസെടുത്തു. മാധ്യമപ്രവര്‍ത്തകനായ കിശോര്‍ചന്ദ്ര വാങ്കേം, ആക്ടിവിസ്റ്റ് എറന്‍ഡോ ലെയ്‌ചോംബം എന്നിവര്‍ക്കെതിരെയാണ് മണിപ്പൂര്‍ പോലീസ് കേസെടുത്തത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഇനിയെങ്കിലും ഗോമൂത്രത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ഫേസ്ബുക്കില്‍ കറിച്ചതിനാണ് കേസ്.

മരണപ്പെട്ട ബി.ജെ.പി നേതാവിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി നല്‍കിയ പരാതിയില്‍ കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കിയതിന് പിന്നാലെയാണ് ദേശീയ സുരക്ഷ നിയമപ്രകാരം പോലീസ് കേസെടുത്തത്. ജാമ്യം നല്‍കിയപ്പോള്‍ തന്നെ കോടതി പോലീസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ചാണകവും ഗോമൂത്രവും സഹായിച്ചില്ല, എല്ലാം തെറ്റായ പ്രചരണം മാത്രം. നാളെ മത്സ്യം കഴിച്ചു നോക്കാം-ഇതായിരുന്നു കിശോര്‍ചന്ദ്ര വാങ്കേമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സമാനരീതിയിലായിരുന്നു എറന്‍ഡോ ലെയ്‌ചോംബയുടെ ഫേസ്ബുക്ക് കുറിപ്പും.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മണിപ്പൂര്‍ മുഖ്യമന്ത്രി ബൈറന്‍ സിംഗിനെതിരെയും ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്തതിന് 2018ല്‍ കിശോര്‍ചന്ദ്ര വാങ്കേമിനെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുത്തിരുന്നു. അക്കാലയളവില്‍ ലെയ്‌ചോംബക്കതെിരെ രാജ്യദ്രോഹ കേസും ചുമത്തിയിരുന്നു.

Related Articles
Next Story
Share it