മണിപ്പൂര്‍ പ്രശ്‌നം: ഐ.എ.എല്‍ ഒപ്പുശേഖരണ ക്യാമ്പയിന്‍ നടത്തി

കാസര്‍കോട്: മണിപ്പൂരില്‍ ന്യൂനപക്ഷങ്ങള്‍ക്കും ഗോത്രവര്‍ഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ഫാസിസ്റ്റ് കടന്നാക്രമണങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുന:സ്ഥാപിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഭീമ ഹരജി സമര്‍പ്പിക്കന്നതിന്റെ ഭാഗമായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് (ഐ.എ.എല്‍) പ്രവര്‍ത്തകര്‍ ഒപ്പുശേഖരണം നടത്തി.കാസര്‍കോട് കോടതി കേന്ദ്രത്തില്‍ പരിപാടി ഐ.എ.എല്‍. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് അഡ്വ. വി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി. മോഹനന്‍ സ്വാഗതവും അഡ്വ. എസ്.ആര്‍. അനില്‍ നന്ദിയും […]

കാസര്‍കോട്: മണിപ്പൂരില്‍ ന്യൂനപക്ഷങ്ങള്‍ക്കും ഗോത്രവര്‍ഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ഫാസിസ്റ്റ് കടന്നാക്രമണങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുന:സ്ഥാപിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഭീമ ഹരജി സമര്‍പ്പിക്കന്നതിന്റെ ഭാഗമായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് (ഐ.എ.എല്‍) പ്രവര്‍ത്തകര്‍ ഒപ്പുശേഖരണം നടത്തി.
കാസര്‍കോട് കോടതി കേന്ദ്രത്തില്‍ പരിപാടി ഐ.എ.എല്‍. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് അഡ്വ. വി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി. മോഹനന്‍ സ്വാഗതവും അഡ്വ. എസ്.ആര്‍. അനില്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it