കോവിഡ് വാക്സിന്‍ സ്വീകരിച്ച അംഗന്‍വാടി ജീവനക്കാരി മരിച്ചു

ഇംഫാല്‍: കോവിഡ് വാക്സിന്‍ സ്വീകരിച്ച അംഗന്‍വാടി ജീവനക്കാരി മരിച്ചു. മണിപ്പൂരിലാണ് സംഭവം. ബിഷുന്‍പുര്‍ ജില്ലയില്‍ കുംബി തെരകയിലുള്ള സുന്ദരി ദേവി (48)യാണ് മരിച്ചത്. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഒരാഴ്ച തികയും മുമ്പാണ് മരണം. ഫെബ്രുവരി 12നാണ് കുംബി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് മരണം സംഭവിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് അധികൃതര്‍ […]

ഇംഫാല്‍: കോവിഡ് വാക്സിന്‍ സ്വീകരിച്ച അംഗന്‍വാടി ജീവനക്കാരി മരിച്ചു. മണിപ്പൂരിലാണ് സംഭവം. ബിഷുന്‍പുര്‍ ജില്ലയില്‍ കുംബി തെരകയിലുള്ള സുന്ദരി ദേവി (48)യാണ് മരിച്ചത്. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഒരാഴ്ച തികയും മുമ്പാണ് മരണം. ഫെബ്രുവരി 12നാണ് കുംബി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് മരണം സംഭവിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related Articles
Next Story
Share it