കാസർകോട്: കാസർകോട് ചന്ദ്രഗിരി റോഡിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് മംഗലാപുരത്ത് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു
നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റ് കണ്ണൂർ സെന്റ് മൈക്കിൾ സ്കൂളിന് സമീപം ‘സുഖ ജ്യോതിയിൽ’ മഹേഷ് ചന്ദ്ര ബാലിഗയുടെ മകൾ ശിവാനി ബാലിഗയാണ് (20) മരിച്ചത്. മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ
വിദ്യാർഥിയാണ്. ഞായറാഴ്ച രാത്രി 7 മണിക്ക് കാസർകോട് ചന്ദ്രഗിരി റോഡിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്ക് കുഴിയിൽ വീണ് റോഡിലേക്ക് തെറിക്കുകയായിരുന്നു. തലക്ക് ഗുരുതരമായ ക്ഷതമേറ്റിരുന്നു.
അമ്മ: അനുപമ ബാലിഗ, സഹോദരൻ രജത് ബാലിഗ ( എൻജിനിയർ ബംഗളൂരൂ )