മാണിക്കോത്തും റെയില്‍വെ മേല്‍പ്പാലം<br>വേണം; നാട്ടുകാര്‍ മുന്നിട്ടിറങ്ങുന്നു
കാഞ്ഞങ്ങാട്: മാണിക്കോത്ത് റെയില്‍വെ മേല്‍പ്പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി.യാത്രാ ക്ലേശമനുഭവിക്കുന്ന അജാനൂര്‍ പഞ്ചായത്തിലെ 15 മുതല്‍ 20 വരെയുള്ള വാര്‍ഡുകളിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമാണിത്. പതിനായിരത്തിലധികമാളുകള്‍ താമസിക്കുന്ന പ്രദേശത്താണ് യാത്ര സൗകര്യത്തിന്റെ അപര്യാപ്ത നിലനില്‍ക്കുന്നത്.പ്രദേശത്തെ ജനങ്ങള്‍ നഗരവുമായി ബന്ധപ്പെടാന്‍ തുളുച്ചേരി-അഴിത്തല റോഡിനെയാണ് ആശ്രയിക്കുന്നത്. ഇതിലുള്ള ഇഖ്ബാല്‍ റെയില്‍വെ ഗേറ്റുണ്ടാക്കുന്ന ദുരിതവും സഹിക്കേണ്ടി വരുന്നു. കോട്ടച്ചേരി മേല്‍പ്പാലം യാഥാര്‍ഥ്യമായെങ്കിലും പ്രദേശത്തുകാര്‍ക്ക് ഇതുപകരിക്കുന്നില്ല. പൊയ്യക്കരക്കാര്‍ക്ക് ആസ്പത്രിയില്‍ പോകണമെങ്കില്‍ കിലോമീറ്ററോളം ചുറ്റേണ്ട അവസ്ഥയാണ്. കാസര്‍കോട് ഭാഗത്തേക്ക് പോകണമെങ്കില്‍ റോഡ് മാര്‍ഗം 15 […]

കാഞ്ഞങ്ങാട്: മാണിക്കോത്ത് റെയില്‍വെ മേല്‍പ്പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി.
യാത്രാ ക്ലേശമനുഭവിക്കുന്ന അജാനൂര്‍ പഞ്ചായത്തിലെ 15 മുതല്‍ 20 വരെയുള്ള വാര്‍ഡുകളിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമാണിത്. പതിനായിരത്തിലധികമാളുകള്‍ താമസിക്കുന്ന പ്രദേശത്താണ് യാത്ര സൗകര്യത്തിന്റെ അപര്യാപ്ത നിലനില്‍ക്കുന്നത്.
പ്രദേശത്തെ ജനങ്ങള്‍ നഗരവുമായി ബന്ധപ്പെടാന്‍ തുളുച്ചേരി-അഴിത്തല റോഡിനെയാണ് ആശ്രയിക്കുന്നത്. ഇതിലുള്ള ഇഖ്ബാല്‍ റെയില്‍വെ ഗേറ്റുണ്ടാക്കുന്ന ദുരിതവും സഹിക്കേണ്ടി വരുന്നു. കോട്ടച്ചേരി മേല്‍പ്പാലം യാഥാര്‍ഥ്യമായെങ്കിലും പ്രദേശത്തുകാര്‍ക്ക് ഇതുപകരിക്കുന്നില്ല. പൊയ്യക്കരക്കാര്‍ക്ക് ആസ്പത്രിയില്‍ പോകണമെങ്കില്‍ കിലോമീറ്ററോളം ചുറ്റേണ്ട അവസ്ഥയാണ്. കാസര്‍കോട് ഭാഗത്തേക്ക് പോകണമെങ്കില്‍ റോഡ് മാര്‍ഗം 15 കിലോമീറ്ററും ചുറ്റേണ്ടി വരുന്നു. മേല്‍പ്പാലം അനുവദിക്കാനാവശ്യമായ ഇടപെടല്‍ കാര്യക്ഷമമാക്കാനും മേല്‍പ്പാലം യാഥാര്‍ഥ്യക്കാനും ജനകീയ കമ്മിറ്റി രൂപീകരിച്ചു. യോഗം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: ബേബി ബാലകൃഷ്ണന്‍ (ചെയര്‍.), ടി. ശോഭ (വര്‍. ചെയര്‍.), കെ. സബീഷ് (ജന. കണ്‍.).