മണിച്ചനെ ഉടന്‍ ജയില്‍ മോചിതനാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മണിച്ചനെ ഉടന്‍ ജയില്‍ മോചിതനാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. പിഴ അടക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ് ബോസ്, വിക്രംനാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വ്യാജമദ്യം തടയാന്‍ കഴിയാത്ത സര്‍ക്കാറിന് ഇരകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കിക്കൂടെയെന്ന് കോടതി വാക്കാല്‍ ചോദിച്ചു. കേസിലെ മറ്റു രണ്ടുപ്രതികളായ വിനോദ് കുമാര്‍, മണികണ്ഠന്‍ എന്നിവരെ പിഴ അടക്കാതെ ജയില്‍ മോചിപ്പിച്ചതായി മണിച്ചന്റെ ഭാര്യ ഉഷയുടെ അഭിഭാഷക മാലിനി പൊതുവാള്‍ സുപ്രീംകോടതിയില്‍ […]

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മണിച്ചനെ ഉടന്‍ ജയില്‍ മോചിതനാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. പിഴ അടക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ് ബോസ്, വിക്രംനാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വ്യാജമദ്യം തടയാന്‍ കഴിയാത്ത സര്‍ക്കാറിന് ഇരകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കിക്കൂടെയെന്ന് കോടതി വാക്കാല്‍ ചോദിച്ചു. കേസിലെ മറ്റു രണ്ടുപ്രതികളായ വിനോദ് കുമാര്‍, മണികണ്ഠന്‍ എന്നിവരെ പിഴ അടക്കാതെ ജയില്‍ മോചിപ്പിച്ചതായി മണിച്ചന്റെ ഭാര്യ ഉഷയുടെ അഭിഭാഷക മാലിനി പൊതുവാള്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.

Related Articles
Next Story
Share it