മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് ടിക്കറ്റില്‍ മത്സരിക്കും; സീറ്റ് വിട്ടുനല്‍കും: പി ജെ ജോസഫ്

കോട്ടയം: ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തോടെ പാലാ സീറ്റ് 'കയ്യാലപ്പുറത്തെ തേങ്ങ പോലെ'ആയ സാഹചര്യത്തില്‍ എന്‍സിപിക്ക് ഓഫറുകള്‍ നല്‍കി യുഡിഎഫ്. എന്‍സിപിയുടെ സിറ്റിംഗ് സീറ്റ് ആയ പാല നിയോജക മണ്ഡലത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) ഇടത് ടിക്കറ്റില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് എന്‍സിപിക്ക് വലവിരിച്ച് യുഡിഎഫ് കാത്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പി.ജെ. ജോസഫ് പറഞ്ഞുകഴിഞ്ഞു. കേരളാ കോണ്‍ഗ്രസിനുള്ള സീറ്റ് മാണി സി. […]

കോട്ടയം: ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തോടെ പാലാ സീറ്റ് 'കയ്യാലപ്പുറത്തെ തേങ്ങ പോലെ'ആയ സാഹചര്യത്തില്‍ എന്‍സിപിക്ക് ഓഫറുകള്‍ നല്‍കി യുഡിഎഫ്. എന്‍സിപിയുടെ സിറ്റിംഗ് സീറ്റ് ആയ പാല നിയോജക മണ്ഡലത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) ഇടത് ടിക്കറ്റില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് എന്‍സിപിക്ക് വലവിരിച്ച് യുഡിഎഫ് കാത്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പി.ജെ. ജോസഫ് പറഞ്ഞുകഴിഞ്ഞു.

കേരളാ കോണ്‍ഗ്രസിനുള്ള സീറ്റ് മാണി സി. കാപ്പനു വിട്ടുകൊടുക്കുമെന്ന് ജോസഫ് പറഞ്ഞു. അവസാന നിമിഷം അട്ടിമറിയുണ്ടായ തൊടുപുഴ നഗരസഭ ഭരണം ഒരു വര്‍ഷത്തിനുള്ളില്‍ യുഡിഎഫ് തിരിച്ചുപിടിക്കും. യുഡിഎഫിലെ പ്രശ്‌നങ്ങളല്ല, കാലുമാറ്റമാണു ഭരണം നഷ്ടമാകാന്‍ കാരണമെന്നും ജോസഫ് പറഞ്ഞു. മധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളിലും യുഡിഎഫ് ഭരണം പിടിച്ചു. ജോസ് കെ. മാണിയുടെ അവകാശവാദം പൊള്ളയാണെന്നു തെളിഞ്ഞെന്നും പി.ജെ. ജോസഫ് പരിഹസിച്ചു.

Related Articles
Next Story
Share it