പാല ജോസ് കെ മാണിയുടെ വത്തിക്കാന്‍ ആണെങ്കില്‍ അവിടുത്തെ പോപ് താന്‍ ആണെന്ന് കാപ്പന്‍; എല്‍ഡിഎഫ് വിട്ട മാണി സി കാപ്പന്‍ യുഡിഎഫ് വേദിയില്‍

പാല: പാലാ സീറ്റിന്റെ കാര്യത്തിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് എല്‍ഡിഎഫ് വിട്ട എംഎല്‍എ മാണി സി കാപ്പന്‍ യുഡിഎഫ് വേദിയിലെത്തി. പാലായിലെത്തിയ യുഡിഎഫ് ഐശ്വര്യകേരള യാത്രയുടെ വേദിയിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എം.എം ഹസന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്ന് കാപ്പനെ സ്വീകരിച്ചു. തന്റെ അണികളോടൊപ്പം ജാഥയായാണ് ഐശ്വര്യ കേരള യാത്രയുടെ വേദിയിലേക്ക് മാണി സി.കാപ്പന്‍ എത്തിയത്. തന്നെ ഇത്രയും കാലം പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും നന്ദി […]

പാല: പാലാ സീറ്റിന്റെ കാര്യത്തിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് എല്‍ഡിഎഫ് വിട്ട എംഎല്‍എ മാണി സി കാപ്പന്‍ യുഡിഎഫ് വേദിയിലെത്തി. പാലായിലെത്തിയ യുഡിഎഫ് ഐശ്വര്യകേരള യാത്രയുടെ വേദിയിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എം.എം ഹസന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്ന് കാപ്പനെ സ്വീകരിച്ചു.

തന്റെ അണികളോടൊപ്പം ജാഥയായാണ് ഐശ്വര്യ കേരള യാത്രയുടെ വേദിയിലേക്ക് മാണി സി.കാപ്പന്‍ എത്തിയത്. തന്നെ ഇത്രയും കാലം പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും നന്ദി പറയുന്നതായി കാപ്പന്‍ പറഞ്ഞു. 16 മാസം കൊണ്ട് 462 കോടിയുടെ വികസനമാണ് പാലായിലുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

പാലായുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നത് ജോസ് കെ.മാണിയും സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവനുമാണ്. കേരള കോണ്‍ഗ്രസിന്റെ വത്തിക്കാന്‍ ആണ് പാലാ എന്നാണ് ജോസ് കെ മാണി പറയുന്നത്. എന്നാല്‍ അവിടുത്തെ പോപ് മാണി സി കാപ്പന്‍ ആണെന്ന് ജോസ് മറന്നുപോയിക്കാണും. കാപ്പന്‍ പറഞ്ഞു.

Related Articles
Next Story
Share it