ഹാസന്‍ ജില്ലയിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത് മയക്കുമരുന്ന് മാഫിയക്കെതിരെ അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മകന്‍; മംഗളൂരു പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ടാവശ്യപ്പെട്ടു

മംഗളൂരു: ഹാസന്‍ ജില്ലയിലെ ആലൂര്‍ ഹോങ്കറവള്ളിയിലെ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി സംഘടിപ്പിച്ചത് മയക്കുമരുന്ന് മാഫിയാസംഘത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക സ്‌ക്വാഡില്‍പ്പെട്ട പൊലീസുദ്യോഗസ്ഥയുടെ മകനാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. വനിതാ ഹെഡ് കോണ്‍സ്റ്റബിളിന്റെ മകന്‍ അതുലാണ് റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടിക്ക് നേതൃത്വം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ സൈബര്‍-സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചും മയക്കുമരുന്ന് വിപണനത്തെക്കുറിച്ചും അന്വേഷണം നടത്തുന്ന സ്‌ക്വാഡിലാണ് ഈ വനിതാ ഹെഡ്കോണ്‍സ്റ്റബിള്‍ സേവനമനുഷ്ഠിക്കുന്നത്. ഏപ്രില്‍ 12ന് പുലര്‍ച്ചെ ഹാസന്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. ശ്രീനിവാസ് ഗൗഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് […]

മംഗളൂരു: ഹാസന്‍ ജില്ലയിലെ ആലൂര്‍ ഹോങ്കറവള്ളിയിലെ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി സംഘടിപ്പിച്ചത് മയക്കുമരുന്ന് മാഫിയാസംഘത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക സ്‌ക്വാഡില്‍പ്പെട്ട പൊലീസുദ്യോഗസ്ഥയുടെ മകനാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. വനിതാ ഹെഡ് കോണ്‍സ്റ്റബിളിന്റെ മകന്‍ അതുലാണ് റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടിക്ക് നേതൃത്വം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ സൈബര്‍-സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചും മയക്കുമരുന്ന് വിപണനത്തെക്കുറിച്ചും അന്വേഷണം നടത്തുന്ന സ്‌ക്വാഡിലാണ് ഈ വനിതാ ഹെഡ്കോണ്‍സ്റ്റബിള്‍ സേവനമനുഷ്ഠിക്കുന്നത്.
ഏപ്രില്‍ 12ന് പുലര്‍ച്ചെ ഹാസന്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. ശ്രീനിവാസ് ഗൗഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയത്. ഇവിടെ മയക്കുമരുന്നും മദ്യവും ഉപയോഗിക്കുകയായിരുന്ന നിരവധി യുവതീയുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബംഗളൂരു, മംഗളൂരു, ഉഡുപ്പി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ലഹരി ഉപയോഗത്തിനായി റിസോര്‍ട്ടില്‍ ഒത്തുകൂടിയത്. ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുകയും ചെയ്തിരുന്നു. പിടിയിലായവരില്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിന്റെ മകനും ഉള്‍പ്പെട്ട വിവരം പുറത്തുവന്നതോടെ പുറത്തുവന്നതോടെ ഹാസന്‍ ജില്ലാ പൊലീസ് മേധാവിയില്‍ നിന്ന് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥക്കെതിരായ ആരോപണങ്ങളെക്കുറിച്ച് മംഗളൂരു പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി. 134 യുവതീയുവാക്കള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ഇവിടെ നിന്ന് മദ്യക്കുപ്പികള്‍, എം.ഡി.എം.എ മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കള്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു.

Related Articles
Next Story
Share it