ഭര്‍ത്താവിനെ തന്നില്‍ നിന്നും അകറ്റിനിര്‍ത്തുന്നു; പ്രണയിച്ച് മതം മാറി വിവാഹിതയായ യുവതി ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ രംഗത്ത്

മംഗളൂരു: ഭര്‍ത്താവിനെ തന്നില്‍ നിന്നും അകറ്റിനിര്‍ത്തുന്നുവെന്നാരോപിച്ച് യുവതി രംഗത്ത്. പ്രണയിച്ച് മതം മാറി വിവാഹിതയായ കണ്ണൂര്‍ സ്വദേശിയായ യുവതിയാണ് കര്‍ണാടക മനുഷ്യാവകാശ കമ്മീഷന്‍ മുഖേന ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ രംഗത്തെത്തിയത്. ഇബ്രാഹിം ഖലീല്‍ ഖട്ടേക്കാറുടെ ഭാര്യ ആസിയ ഇബ്രാഹിം ഖലീല്‍ ആണ് പരാതിക്കാരി. ആധുനിക് മനുഷ്യാവകാശ സമിതി സംസ്ഥാന പ്രസിഡന്റ് രാജേഷ് കോയല്‍ഹോ, ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് ഷബീര്‍ ഉള്ളാള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആസിയ വാര്‍ത്താസമ്മേളനത്തിനെത്തിയത്. ഭര്‍ത്താവിന്റെ സഹോദരനും ബന്ധുക്കളും തന്നെ ഭര്‍ത്താവില്‍ നിന്ന് ബലമായി അകറ്റി […]

മംഗളൂരു: ഭര്‍ത്താവിനെ തന്നില്‍ നിന്നും അകറ്റിനിര്‍ത്തുന്നുവെന്നാരോപിച്ച് യുവതി രംഗത്ത്. പ്രണയിച്ച് മതം മാറി വിവാഹിതയായ കണ്ണൂര്‍ സ്വദേശിയായ യുവതിയാണ് കര്‍ണാടക മനുഷ്യാവകാശ കമ്മീഷന്‍ മുഖേന ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ രംഗത്തെത്തിയത്. ഇബ്രാഹിം ഖലീല്‍ ഖട്ടേക്കാറുടെ ഭാര്യ ആസിയ ഇബ്രാഹിം ഖലീല്‍ ആണ് പരാതിക്കാരി. ആധുനിക് മനുഷ്യാവകാശ സമിതി സംസ്ഥാന പ്രസിഡന്റ് രാജേഷ് കോയല്‍ഹോ, ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് ഷബീര്‍ ഉള്ളാള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആസിയ വാര്‍ത്താസമ്മേളനത്തിനെത്തിയത്.

ഭര്‍ത്താവിന്റെ സഹോദരനും ബന്ധുക്കളും തന്നെ ഭര്‍ത്താവില്‍ നിന്ന് ബലമായി അകറ്റി നിര്‍ത്തിയെന്ന് അവര്‍ ആരോപിച്ചു. മൂത്ത സഹോദരന്‍ ഷിഹാബിനും മറ്റ് കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് ആസിയ ആരോപണമുന്നയിച്ചത്.

കണ്ണൂര്‍ സ്വദേശിയായ ശാന്തി ജൂബിയെന്ന യുവതി ഫേസ്ബുക്കിലൂടെയാണ് ഇബ്രാഹിം ഖലീല്‍ കട്ടേക്കറിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും 2017 ജൂലൈ 12ന് ഇസ്ലാം ആചാരപ്രകാരം വിവാഹിതരായി. വിവാഹശേഷം ശാന്തി ജൂബി തന്റെ പേര് ആസിയ ഇബ്രാഹിം ഖലീല്‍ എന്ന് മാറ്റുകയായിരുന്നു. ബെംഗളൂരു, മൈസൂരു തുടങ്ങിയ വിവിധ ഇടങ്ങളില്‍ വാടക വീടുകളില്‍ താമസിച്ചുവരികയായിരുന്നു ഇരുവരും.

ഇവരുടെ വിവാഹത്തെക്കുറിച്ച് അറിഞ്ഞ ഇബ്രാഹിമിന്റെ മൂത്ത സഹോദരന്‍ ഷിഹാബും മറ്റുള്ളവരും ഇബ്രാഹിമിനെ സുള്ളിയയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയും ആസിയയോട് ബെംഗളൂരുവില്‍ താമസിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഭര്‍ത്താവുമായി ബന്ധപ്പെടാന്‍ ആസിയ പലപ്രാവശ്യം ശ്രമിച്ചെങ്കിലും കുടുംബാംഗങ്ങള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പുത്തൂര്‍, സുള്ളിയ പോലീസ് സ്റ്റേഷനുകളില്‍ ഇരുപക്ഷവും കൂടിക്കാഴ്ച നടത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ല. തന്റെ ഭര്‍ത്താവിനെ എവിടെയോ മറച്ചുവെച്ചതായും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തതായും ആസിയ പറയുന്നു. ഭര്‍ത്താവിന്റെ കുടുംബവീട്ടിലേക്ക് പോയപ്പോള്‍ തന്നെ കൊല്ലുമെന്ന് ഷിഹാബ് ഭീഷണിപ്പെടുത്തിയതായും ആസിയ ആരോപിച്ചു. നിരവധി സംഘടനകള്‍ സഹായിക്കാന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു.

തനിക്ക് ഷിഹാബ് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും ആസിയ ആരോപിച്ചു. രണ്ട് ലക്ഷ്വറി കാറുകള്‍ക്കും രണ്ട് സ്‌കൂട്ടറുകള്‍ക്കും പുറമേ 25 ലക്ഷം രൂപയില്‍ കൂടുതല്‍ പല തവണയായി നല്‍കിയതായും ആസിയ പറയുന്നു. എന്നിട്ടും കുടുംബം സന്തുഷ്ടരല്ല, മാനസിക പീഡനം തുടരുകയാണ്, ആസിയ പറയുന്നു. ഭര്‍ത്താവിനെ തിരിച്ചുകിട്ടാനും അദ്ദേഹത്തോടൊപ്പം ദാമ്പത്യ ജീവിതം നയിക്കാന്‍ സഹായിക്കാനും സഹായം തേടിയാണ് ആസിയ മാധ്യമങ്ങളെ കണ്ടത്.

Mangaluru: Woman alleges threat to life, dowry harassment

Related Articles
Next Story
Share it