ജീന്‍സും ഷോര്‍ട്‌സും വേണ്ട; സാരിയോ ചൂരിദാറോ ധരിക്കണം: ഉള്ളാള്‍ മേഖലയിലെ ക്ഷേത്രങ്ങളില്‍ പോസ്റ്റര്‍ പതിച്ച് ബജ്‌റംഗ്ദള്‍-വിഎച്ച്പി പ്രവര്‍ത്തകര്‍

മംഗളൂരു: ഉള്ളാള്‍ മേഖലയിലെ ക്ഷേത്രങ്ങളില്‍ വസ്ത്രധാരണം സംബന്ധിച്ച് പോസ്റ്റര്‍ പതിച്ച് ബജ്‌റംഗ്ദള്‍-വിഎച്ച്പി പ്രവര്‍ത്തകര്‍. ക്ഷേത്രങ്ങളില്‍ വരുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും എന്തൊക്കെ വസ്ത്രങ്ങള്‍ ധരിക്കാമെന്നും എന്തൊക്കെ ധരിക്കരുതെന്നും വ്യക്തമാക്കുന്ന പോസ്റ്റര്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടു. ജീന്‍സും ടി ഷര്‍ട്ടും ഷോര്‍ട്‌സും ധരിച്ച് വരരുതെന്ന് പോസ്റ്ററില്‍ വ്യക്തമാക്കുന്നു. സ്്ത്രീകള്‍ സാരിയോ ചൂരിദാറോ ധരിക്കാം. പുരുഷന്മാര്‍ക്ക് പാന്റും ഷര്‍ട്ടും അല്ലെങ്കില്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് ക്ഷേത്രദര്‍ശനത്തിന് എത്താം. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നാണ് ബജ്‌റംഗ്ദള്‍-വിഎച്ച്പി പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. ഉള്ളാളിലെ ശ്രീ […]

മംഗളൂരു: ഉള്ളാള്‍ മേഖലയിലെ ക്ഷേത്രങ്ങളില്‍ വസ്ത്രധാരണം സംബന്ധിച്ച് പോസ്റ്റര്‍ പതിച്ച് ബജ്‌റംഗ്ദള്‍-വിഎച്ച്പി പ്രവര്‍ത്തകര്‍. ക്ഷേത്രങ്ങളില്‍ വരുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും എന്തൊക്കെ വസ്ത്രങ്ങള്‍ ധരിക്കാമെന്നും എന്തൊക്കെ ധരിക്കരുതെന്നും വ്യക്തമാക്കുന്ന പോസ്റ്റര്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടു.

ജീന്‍സും ടി ഷര്‍ട്ടും ഷോര്‍ട്‌സും ധരിച്ച് വരരുതെന്ന് പോസ്റ്ററില്‍ വ്യക്തമാക്കുന്നു. സ്്ത്രീകള്‍ സാരിയോ ചൂരിദാറോ ധരിക്കാം. പുരുഷന്മാര്‍ക്ക് പാന്റും ഷര്‍ട്ടും അല്ലെങ്കില്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് ക്ഷേത്രദര്‍ശനത്തിന് എത്താം. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നാണ് ബജ്‌റംഗ്ദള്‍-വിഎച്ച്പി പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

ഉള്ളാളിലെ ശ്രീ വ്യഗ്ര ചാമുണ്ഡേശ്വരി ക്ഷേത്രം ഉള്‍പ്പെടെ പ്രദേശത്തെ നിരവധി ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Related Articles
Next Story
Share it