സ്ത്രീയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് വലയിലാക്കി, ഒടുവില്‍ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം ആവശ്യപ്പെട്ട 2 പേര്‍ അറസ്റ്റില്‍

മംഗളൂരു: ഫെയ്‌സ്ബുക്കിലൂടെ നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേരെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു നിവാസികളായ ഗോകുല്‍രാജു (20), പവന്‍ എല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സാക്ഷിരാജ് എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച് രാജേഷ് എന്ന യുവാവുമായി പരിചയപ്പെടുകയായിരുന്നു. കൂടുതല്‍ പരിചയത്തിലായ ഇരുവരും അശ്ലീല സന്ദേശങ്ങള്‍ കൈമാറുകയും തുടക്കത്തില്‍ പ്രതികള്‍ സ്്ത്രീയുടെ നഗന് ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് രാജേഷിനോടും നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടു. […]

മംഗളൂരു: ഫെയ്‌സ്ബുക്കിലൂടെ നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേരെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു നിവാസികളായ ഗോകുല്‍രാജു (20), പവന്‍ എല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സാക്ഷിരാജ് എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച് രാജേഷ് എന്ന യുവാവുമായി പരിചയപ്പെടുകയായിരുന്നു.

കൂടുതല്‍ പരിചയത്തിലായ ഇരുവരും അശ്ലീല സന്ദേശങ്ങള്‍ കൈമാറുകയും തുടക്കത്തില്‍ പ്രതികള്‍ സ്്ത്രീയുടെ നഗന് ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് രാജേഷിനോടും നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടു. ഇയാളുടെ നഗ്നഫോട്ടോകള്‍ ലഭിച്ചതോടെ പണം ആവശ്യപ്പെടുകയും അയച്ചില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

സിറ്റി പോലീസ് കമ്മീഷണര്‍ വികാസ് കുമാറിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഡിസിപി (ക്രൈം ആന്‍ഡ് ട്രാഫിക്) വിനയ് വി ഗോങ്കറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി സി ഗിരീഷ്, ഇ & എന്‍സി പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് സംഘത്തെ നയിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Mangaluru: Two arrested for impersonating police officers, blackmailing

Related Articles
Next Story
Share it