മംഗളൂരുവില്‍ യുവാവിനെ വാളുകൊണ്ട് അക്രമിച്ചു, അക്രമത്തിനിരയായത് ഒരാഴ്ച മുമ്പ് വെട്ടേറ്റ കൈക്കമ്പയിലെ അസീസിന്റെ മരുമകന്‍; 2 സംഭവത്തിന് പിന്നിലും ഒരേ സംഘമെന്ന് സംശയം

മംഗളൂരു: മംഗളൂരുവില്‍ യുവാവിനെ വാളുകൊണ്ട് അക്രമിച്ചു. തിങ്കളാഴ്ച വൈകിട്ട് ഫാല്‍നിറിലെ സ്വകാര്യ ആശുപത്രിക്ക് എതിര്‍വശത്താണ് സംഭവം. പരിക്കേറ്റ നൗഷാദി(30)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവില്‍ ഒരാഴ്ച മുമ്പ് വെട്ടേറ്റ കൈക്കമ്പയിലെ അസീസിന്റെ മരുമകനാണ് നൗഷാദ്. അതുകൊണ്ട് തന്നെ രണ്ട് സംഭവത്തിന് പിന്നിലും ഒരേ സംഘമാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. പോലീസ് സ്ഥലം സന്ദര്‍ശിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. നവംബര്‍ 16നാണ് ബജ്‌പെ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാണ്ഡവര പള്ളിക്ക് സമീപം വെച്ച് വ്യാപാരിയായ അസീസി (58)ന് വെട്ടേറ്റത്. കാണ്ഡവര പള്ളി […]

മംഗളൂരു: മംഗളൂരുവില്‍ യുവാവിനെ വാളുകൊണ്ട് അക്രമിച്ചു. തിങ്കളാഴ്ച വൈകിട്ട് ഫാല്‍നിറിലെ സ്വകാര്യ ആശുപത്രിക്ക് എതിര്‍വശത്താണ് സംഭവം. പരിക്കേറ്റ നൗഷാദി(30)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവില്‍ ഒരാഴ്ച മുമ്പ് വെട്ടേറ്റ കൈക്കമ്പയിലെ അസീസിന്റെ മരുമകനാണ് നൗഷാദ്. അതുകൊണ്ട് തന്നെ രണ്ട് സംഭവത്തിന് പിന്നിലും ഒരേ സംഘമാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. പോലീസ് സ്ഥലം സന്ദര്‍ശിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു.

നവംബര്‍ 16നാണ് ബജ്‌പെ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാണ്ഡവര പള്ളിക്ക് സമീപം വെച്ച് വ്യാപാരിയായ അസീസി (58)ന് വെട്ടേറ്റത്. കാണ്ഡവര പള്ളി കമ്മിറ്റി അംഗം കൂടിയാണ് അസീസ്. പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് തിരിച്ചുപോകുംവഴിയാണ് രാത്രി 10 മണിയോടെ അക്രമത്തിനിരയായത്. കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ട് യുവാക്കള്‍ കാര്‍ തടയുകയും തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. അക്രമത്തില്‍ അസീസിന്റെ തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റിരുന്നു. വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

Mangaluru: Sword attack leaves one injured, hospitalised

Related Articles
Next Story
Share it