മംഗളൂരു വിമാനത്താവളത്തിലെ റണ്‍വെയില്‍ കളിപ്പാട്ട ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തു; വന്‍ സുരക്ഷാ വീഴ്ച

മംഗളൂരു: ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെയില്‍ കളിപ്പാട്ട ഹെലികോപ്ടര്‍ പറന്നിറങ്ങി. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. റിമോട്ടിലൂടെ നിയന്ത്രിക്കാവുന്ന കളിപ്പാട്ട ഹെലികോപ്ടര്‍ വിമാനത്താവളത്തിലെ പഴയ റണ്‍വെയ്ക്ക് സമീപമാണ് പറന്നിറങ്ങിയത്. സംഭവത്തില്‍ വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചയുടെ കാര്യത്തില്‍ വിവാദമുയര്‍ന്നിട്ടുണ്ട്. ഇതോടെ അധികൃതര്‍ ബജ്‌പെ പോലീസില്‍ പരാതി നല്‍കി. വിദൂരത്തുനിന്നും നിയന്ത്രിക്കാന്‍ സാധിക്കുന്ന കളിപ്പാട്ടമാണ് പറന്നിറങ്ങിയത്. സമീപത്തെ വീടുകളിലെ കുട്ടികള്‍ കളിക്കാനുപയോഗിച്ച ഹെലികോപ്ടര്‍ നിയന്ത്രണം നഷ്ടമായി എയര്‍പോര്‍ട്ട് കോംപൗണ്ടിനകത്തേക്ക് എത്തിയതാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും അര്‍ധരാത്രിയില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നു എന്ന് വിശ്വസിക്കാനും പോലീസ് തയ്യാറായിട്ടില്ല. […]

മംഗളൂരു: ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെയില്‍ കളിപ്പാട്ട ഹെലികോപ്ടര്‍ പറന്നിറങ്ങി. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. റിമോട്ടിലൂടെ നിയന്ത്രിക്കാവുന്ന കളിപ്പാട്ട ഹെലികോപ്ടര്‍ വിമാനത്താവളത്തിലെ പഴയ റണ്‍വെയ്ക്ക് സമീപമാണ് പറന്നിറങ്ങിയത്. സംഭവത്തില്‍ വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചയുടെ കാര്യത്തില്‍ വിവാദമുയര്‍ന്നിട്ടുണ്ട്. ഇതോടെ അധികൃതര്‍ ബജ്‌പെ പോലീസില്‍ പരാതി നല്‍കി.

വിദൂരത്തുനിന്നും നിയന്ത്രിക്കാന്‍ സാധിക്കുന്ന കളിപ്പാട്ടമാണ് പറന്നിറങ്ങിയത്. സമീപത്തെ വീടുകളിലെ കുട്ടികള്‍ കളിക്കാനുപയോഗിച്ച ഹെലികോപ്ടര്‍ നിയന്ത്രണം നഷ്ടമായി എയര്‍പോര്‍ട്ട് കോംപൗണ്ടിനകത്തേക്ക് എത്തിയതാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും അര്‍ധരാത്രിയില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നു എന്ന് വിശ്വസിക്കാനും പോലീസ് തയ്യാറായിട്ടില്ല.

പഴയ വിമാനത്താവള റണ്‍വെയ്ക്കടുത്തുള്ള വീടുകളുടെയും പാര്‍പ്പിട സമുച്ചയങ്ങളുടെയും ദിശയില്‍ നിന്നാണ് എത്തിയതെങ്കിലും കളിപ്പാട്ട ഹെലികോപ്റ്ററിന് എങ്ങനെ ഇത്രയും ദൂരം പറക്കാന്‍ കഴിയും എന്നതും ചോദ്യചിഹ്നമായി കിടക്കുന്നു. വീഡിയോഗ്രഫി, ഫോട്ടോഗ്രാഫി, മറ്റു പറക്കുന്ന വസ്തുക്കള്‍ എന്നിവയ്ക്ക് വിമാനത്താവള പ്രദേശങ്ങളില്‍ വിലക്കുണ്ട്. ഇത് ഉറപ്പാക്കാന്‍ വിമാനത്താവളത്തില്‍ ഒരു മള്‍ട്ടി-ലേയേര്‍ഡ് സുരക്ഷാ സംവിധാനവുമുണ്ട്. ഇതിലൊന്നും പെടാതെയാണ് ഹെലികോപ്ടര്‍ കളിപ്പാട്ടം റണ്‍വെയിലെത്തിയത്. ഈ വര്‍ഷം ആദ്യത്തില്‍ ഒരാള്‍ വിമാനത്താവളത്തില്‍ ബോംബ് വെച്ചതിന് അറസ്റ്റിലായിരുന്നു.

Related Articles
Next Story
Share it