മംഗളൂരുവില്‍ സ്വകാര്യ ബസ് കണ്ടക്ടറെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശി 15 വര്‍ഷത്തിന് ശേഷം പിടിയില്‍

മംഗളൂരു: സ്വകാര്യ ബസ് കണ്ടക്ടറെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശിയെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 15 വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലായത്. കാസര്‍കോട് മീപുഗുരി മധൂര്‍ റോഡില്‍ താമസിക്കുന്ന പ്രവീണ്‍ (40) ആണ് അറസ്റ്റിലായത്. 2005ലാണ് കേസിനാസ്പദമായ സംഭവം. അഞ്ച് പേര്‍ ചേര്‍ന്ന് സ്വകാര്യ ബസ് കണ്ടക്ടറെ നിസ്സാര കാരണത്താല്‍ ആക്രമിക്കുകയായിരുന്നു. ഐപിസി 143, 147, 341, 323, 506, 149 എന്നീ വകുപ്പുകള്‍ പ്രകാരം മംഗളൂരു സൗത്ത് പോലീസ് […]

മംഗളൂരു: സ്വകാര്യ ബസ് കണ്ടക്ടറെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശിയെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 15 വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലായത്. കാസര്‍കോട് മീപുഗുരി മധൂര്‍ റോഡില്‍ താമസിക്കുന്ന പ്രവീണ്‍ (40) ആണ് അറസ്റ്റിലായത്.

2005ലാണ് കേസിനാസ്പദമായ സംഭവം. അഞ്ച് പേര്‍ ചേര്‍ന്ന് സ്വകാര്യ ബസ് കണ്ടക്ടറെ നിസ്സാര കാരണത്താല്‍ ആക്രമിക്കുകയായിരുന്നു. ഐപിസി 143, 147, 341, 323, 506, 149 എന്നീ വകുപ്പുകള്‍ പ്രകാരം മംഗളൂരു സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് 25കാരനായിരുന്ന പ്രവീണിനെ പിടികൂടാനായിരുന്നില്ല.

കൃത്യമായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ സിറ്റി പോലീസ് കമ്മീഷണര്‍ വികാഷ് കുമാറിന്റെ മാര്‍ഗനിര്‍ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു പ്രവീണിനെ പിടികൂടിയത്.

Mangaluru: Riot accused absconding for 15 years arrested

Related Articles
Next Story
Share it