ഭൂമി ഇടപാടിന്റെ പേരില്‍ രണ്ടരകോടി രൂപ തട്ടിയെടുത്തുവെന്ന കേസില്‍ അണങ്കൂര്‍ സ്വദേശിയെ മംഗളൂരു പൊലീസ് തിരയുന്നു
മംഗളൂരു: റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് വാങ്ങിയ രണ്ടരകോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ കാസര്‍കോട് അണങ്കൂര്‍ സ്വദേശിയെ മംഗളൂരു പൊലീസ് കേസെടുത്ത് തിരയുന്നു. മംഗളൂരുവില്‍ താമസിക്കുന്ന കാസര്‍കോട് ഉദ്യാവര്‍ സ്വദേശി അബ്ദുല്ലയെ വഞ്ചിച്ച കേസിലാണ് അണങ്കൂര്‍ സ്വദേശി അബ്ദുല്‍ മജീദിനെ പൊലീസ് തിരയുന്നത്. അബ്ദുല്ലയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവാണ് മജീദ്. മജീദിന് പുറമെ സുഹൃത്തും മഞ്ചേശ്വരം സ്വദേശിയുമായ മൊയ്തീന്‍ ഫര്‍ഹദിനെതിരേയും കേസുണ്ട്.35 വര്‍ഷമായി ഗള്‍ഫില്‍ ജോലിചെയ്തുവന്ന അബ്ദുല്ല റിട്ടയര്‍മെന്റിന് ശേഷം നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ വേണ്ടി സ്ഥലം വാങ്ങാന്‍ ഒരുങ്ങിയപ്പോള്‍ […]

മംഗളൂരു: റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് വാങ്ങിയ രണ്ടരകോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ കാസര്‍കോട് അണങ്കൂര്‍ സ്വദേശിയെ മംഗളൂരു പൊലീസ് കേസെടുത്ത് തിരയുന്നു. മംഗളൂരുവില്‍ താമസിക്കുന്ന കാസര്‍കോട് ഉദ്യാവര്‍ സ്വദേശി അബ്ദുല്ലയെ വഞ്ചിച്ച കേസിലാണ് അണങ്കൂര്‍ സ്വദേശി അബ്ദുല്‍ മജീദിനെ പൊലീസ് തിരയുന്നത്. അബ്ദുല്ലയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവാണ് മജീദ്. മജീദിന് പുറമെ സുഹൃത്തും മഞ്ചേശ്വരം സ്വദേശിയുമായ മൊയ്തീന്‍ ഫര്‍ഹദിനെതിരേയും കേസുണ്ട്.
35 വര്‍ഷമായി ഗള്‍ഫില്‍ ജോലിചെയ്തുവന്ന അബ്ദുല്ല റിട്ടയര്‍മെന്റിന് ശേഷം നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ വേണ്ടി സ്ഥലം വാങ്ങാന്‍ ഒരുങ്ങിയപ്പോള്‍ ബന്ധുവായ അബ്ദുല്‍മജീദ് സുഹൃത്തായ മൊയ്തീന്‍ ഫര്‍ഹദിന്റെ മഞ്ചേശ്വരം ഉദ്യാവറില്‍ വില്‍ക്കാന്‍ വെച്ച 1.1 ഏക്കര്‍ സ്ഥലം നിര്‍ദ്ദേശിക്കുകയും 2.84 കോടി രൂപക്ക് സ്ഥലം വാങ്ങാനായി അബ്ദുല്ല തയ്യാറാവുകയും ചെയ്തു. രജിസ്‌ട്രേഷന്‍ സമയത്ത് നാട്ടിലേക്ക് മടങ്ങാന്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടതിനാല്‍ അബ്ദുല്‍ മജീദിന്റെ പേരില്‍ പണത്തിന്റെ ഇടപാടുകള്‍ നടത്തുകയായിരുന്നുവെന്നും തുടര്‍ന്ന് പലതവണകളായി 2.48 കോടി രൂപ കൈമാറിയെങ്കിലും സ്ഥലം വിട്ടുനല്‍കാതെ മറ്റുരണ്ടുപേര്‍ക്ക് മറിച്ചുവില്‍ക്കുകയായിരുന്നുവെന്നുമാണ് അബ്ദുല്ലയുടെ പരാതിയില്‍ പറയുന്നത്.
തുടര്‍ന്ന് മജീദിനും ഫര്‍ഹദിനുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. മജീദ് ഒളിവിലാണ്.