തൊക്കോട്ട് ഫ്‌ളൈ ഓവറില്‍ ട്രക്ക് ബൈക്കിലിടിച്ച് നവദമ്പതികള്‍ മരിച്ചു; റോഡില്‍ വീണ യുവതിയുടെ ദേഹത്ത് ട്രക്ക് കയറിയിറങ്ങി

മംഗളൂരു: മംഗളൂരുവിനടുത്ത് തൊക്കോട്ട് ഓവര്‍ ബ്രിഡ്ജില്‍ ട്രക്ക് ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. ഉള്ളാളിലെ വാടകവീട്ടില്‍ താമസിക്കുന്ന റയാന്‍ ഫെര്‍ണാണ്ടസ് (26), ഭാര്യ പ്രിയ ഫെര്‍ണാണ്ടസ് (26) എന്നിവരാണ് മരിച്ചത്. ബജല്‍ സ്വദേശികളായ ഇരുവരും ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹിതരായത്. തൊക്കോട്ട് ഫ്ളൈ ഓവര്‍ വഴി വരികയായിരുന്ന ലോറി ഉള്ളാളിലേക്ക് തിരിയുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ദമ്പതികളെ ബൈക്ക് സഹിതം ലോറി ഏറെ ദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. ട്രക്ക് ദേഹത്തുകൂടെ കയറിയിറങ്ങിയ പ്രിയ സംഭവസ്ഥലത്തുതന്നെ മരിച്ചു. റയാന്‍ ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. ഫാദര്‍ […]

മംഗളൂരു: മംഗളൂരുവിനടുത്ത് തൊക്കോട്ട് ഓവര്‍ ബ്രിഡ്ജില്‍ ട്രക്ക് ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. ഉള്ളാളിലെ വാടകവീട്ടില്‍ താമസിക്കുന്ന റയാന്‍ ഫെര്‍ണാണ്ടസ് (26), ഭാര്യ പ്രിയ ഫെര്‍ണാണ്ടസ് (26) എന്നിവരാണ് മരിച്ചത്. ബജല്‍ സ്വദേശികളായ ഇരുവരും ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹിതരായത്.

തൊക്കോട്ട് ഫ്ളൈ ഓവര്‍ വഴി വരികയായിരുന്ന ലോറി ഉള്ളാളിലേക്ക് തിരിയുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ദമ്പതികളെ ബൈക്ക് സഹിതം ലോറി ഏറെ ദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. ട്രക്ക് ദേഹത്തുകൂടെ കയറിയിറങ്ങിയ പ്രിയ സംഭവസ്ഥലത്തുതന്നെ മരിച്ചു. റയാന്‍ ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്.

ഫാദര്‍ മുള്ളര്‍ ആസ്പത്രിയിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുമ്പോഴാണ് ദമ്പതികള്‍ അപകടത്തില്‍പെട്ടത്. റയാന്‍ ഫാദര്‍ മുള്ളര്‍ ആസ്പത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുമ്പോള്‍ പ്രിയയും ഇതേ ആസ്പത്രിയില്‍ ജീവനക്കാരിയായിരുന്നു. ഇതിനിടെ രണ്ടുപേരും പരിചയത്തിലാകുകയും പിന്നീട് വിവാഹിതരാകുകയുമായിരുന്നു.

തോക്കോട്ട് ഫ്ളൈ ഓവറിനടുത്ത് അപകടങ്ങള്‍ പതിവാകുകയാണ്. ഫ്‌ളൈ ഓവര്‍ അവസാനിക്കുന്ന സ്ഥലത്താണ് ഉള്ളാലിലേക്കുള്ള വഴി. ഒരാഴ്ച മുമ്പ് ഒരു ബസും ലോറിയും ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു.

Mangaluru: Newlyweds Priya, Rayan Fernandes killed in accident at Thokkottu bridge

Related Articles
Next Story
Share it