കര്‍ഷകസംഘടനകളുടെ ഭാരത് ബന്ദിന് ദക്ഷിണകന്നഡ ജില്ലയില്‍ തണുപ്പന്‍ പ്രതികരണം; പൊതുഗതാഗതം സാധാരണ നിലയില്‍, തീരദേശ കര്‍ണാടകയില്‍ ഭാഗികം

മംഗളൂരു: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് ആരംഭിച്ച ഭാരതബന്ദിന് ദക്ഷിണകന്നഡ ജില്ലയില്‍ തണുപ്പന്‍ പ്രതികരണം. മംഗളൂരു അടക്കം ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പൊതുഗതാഗതം സാധാരണനിലയിലാണ്. സര്‍ക്കാര്‍, സ്വകാര്യ ബസുകളെല്ലാം സര്‍വീസ് നടത്തുന്നുണ്ട്. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെ.എസ്.ആര്‍.ടി.സി) ഡ്രൈവര്‍മാര്‍ മൈസൂരു, വടക്കന്‍ കര്‍ണാടക റൂട്ടുകളില്‍ ബസുകള്‍ ഓടിക്കുന്നതിനെതിരെ ബന്ദ് അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിഷേധം കണക്കിലെടുക്കാതെ ബസ് സ്റ്റാന്റില്‍ ദീര്‍ഘദൂര യാത്രയ്ക്കായി ബസുകള്‍ അണിനിരന്നിട്ടുണ്ട്. അതേ സമയം തീരദേശ കര്‍ണാടകയില്‍ […]

മംഗളൂരു: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് ആരംഭിച്ച ഭാരതബന്ദിന് ദക്ഷിണകന്നഡ ജില്ലയില്‍ തണുപ്പന്‍ പ്രതികരണം. മംഗളൂരു അടക്കം ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പൊതുഗതാഗതം സാധാരണനിലയിലാണ്. സര്‍ക്കാര്‍, സ്വകാര്യ ബസുകളെല്ലാം സര്‍വീസ് നടത്തുന്നുണ്ട്. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെ.എസ്.ആര്‍.ടി.സി) ഡ്രൈവര്‍മാര്‍ മൈസൂരു, വടക്കന്‍ കര്‍ണാടക റൂട്ടുകളില്‍ ബസുകള്‍ ഓടിക്കുന്നതിനെതിരെ ബന്ദ് അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിഷേധം കണക്കിലെടുക്കാതെ ബസ് സ്റ്റാന്റില്‍ ദീര്‍ഘദൂര യാത്രയ്ക്കായി ബസുകള്‍ അണിനിരന്നിട്ടുണ്ട്. അതേ സമയം തീരദേശ കര്‍ണാടകയില്‍ ബന്ദ് ഭാഗികമാണ്.
ദക്ഷിണ കന്നഡ മുസ്ലീം യൂണിയന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഉഡുപ്പിയിലും ബസുകള്‍, ടാക്സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവ സാധാരണ പോലെ സര്‍വീസ് നടത്തുന്നുണ്ട്. ഉഡുപ്പിയില്‍ ക്രമസമാധാനത്തിനായി പൊലീസിനെ വിന്യസിച്ചു.

Related Articles
Next Story
Share it