മംഗളൂരു-മൈസൂരു വിമാന സര്‍വീസ് ആരംഭിച്ചു; ആദ്യവിമാനത്തില്‍ പുറപ്പെട്ടത് 41 യാത്രക്കാര്‍

മംഗളൂരു: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മംഗളൂരു-മൈസുരു വിമാന സര്‍വീസ് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചു. തീരദേശ നഗരമായ മംഗളൂരുവിനെ മൈസൂരുവുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ വിമാനമാണ് പറന്നുയര്‍ന്നത്. എയര്‍ ഇന്ത്യയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള അലയന്‍സ് എയര്‍ ആദ്യ വിമാന സര്‍വീസ് നടത്തി. മംഗളൂരുവില്‍ നിന്ന് 41 യാത്രക്കാരുമായാണ് ആദ്യവിമാനം പുറപ്പെട്ടത്. അദാനി ഗ്രൂപ്പിന്റെ സിഎഒയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എയര്‍പോര്‍ട്ട് ഡയറക്ടറും വിളക്ക് കത്തിച്ച് ഉദ്ഘാടനചടങ്ങ് നിര്‍വഹിച്ചു. ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വിമാനം രാത്രി 11.20 […]

മംഗളൂരു: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മംഗളൂരു-മൈസുരു വിമാന സര്‍വീസ് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചു. തീരദേശ നഗരമായ മംഗളൂരുവിനെ മൈസൂരുവുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ വിമാനമാണ് പറന്നുയര്‍ന്നത്. എയര്‍ ഇന്ത്യയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള അലയന്‍സ് എയര്‍ ആദ്യ വിമാന സര്‍വീസ് നടത്തി. മംഗളൂരുവില്‍ നിന്ന് 41 യാത്രക്കാരുമായാണ് ആദ്യവിമാനം പുറപ്പെട്ടത്. അദാനി ഗ്രൂപ്പിന്റെ സിഎഒയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എയര്‍പോര്‍ട്ട് ഡയറക്ടറും വിളക്ക് കത്തിച്ച് ഉദ്ഘാടനചടങ്ങ് നിര്‍വഹിച്ചു. ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വിമാനം രാത്രി 11.20 ന് മൈസൂരുവില്‍ നിന്ന് പുറപ്പെടും. മടങ്ങിയെത്തുമ്പോള്‍ മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നത് ഉച്ചയ്ക്ക് 12.55 നും മൈസൂരുവിലെത്തുന്നത് ഉച്ചയ്ക്ക് 1.55 നും ആയിരിക്കും. രണ്ട് നഗരങ്ങളുമായി ബന്ധപ്പെടുന്ന വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കും വിമാനസര്‍വീസ് ഏറെ പ്രയോജനപ്പെടും.

Related Articles
Next Story
Share it