ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ മറ്റൊരു ബൈക്കിലെത്തിയ സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ട് കുത്തിക്കൊല്ലാന്‍ ശ്രമം

മംഗളൂരു: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ മറ്റൊരു ബൈക്കിലെത്തിയ സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. വെള്ളിയാഴ്ച രാത്രി ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുത്തര്‍ കൃഷ്ണകോഡിയിലാണ് സംഭവം. സെവാന്തിഗുഡിലെ ആദിത്യ (23), പണ്ഡിത്ത് ഹൗസിലെ താമസക്കാരനായ പവന്‍ (27) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും ദേര്‍ലകട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തുള്ള കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സഹോദരനെ കൂട്ടിക്കൊണ്ടുവരാനായി ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു സംഭവം. പിറകില്‍ നിന്ന് വന്ന ബൈക്ക് ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് […]

മംഗളൂരു: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ മറ്റൊരു ബൈക്കിലെത്തിയ സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. വെള്ളിയാഴ്ച രാത്രി ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുത്തര്‍ കൃഷ്ണകോഡിയിലാണ് സംഭവം. സെവാന്തിഗുഡിലെ ആദിത്യ (23), പണ്ഡിത്ത് ഹൗസിലെ താമസക്കാരനായ പവന്‍ (27) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും ദേര്‍ലകട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടുത്തുള്ള കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സഹോദരനെ കൂട്ടിക്കൊണ്ടുവരാനായി ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു സംഭവം. പിറകില്‍ നിന്ന് വന്ന ബൈക്ക് ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണതോടെ അക്രമികള്‍ ഇരുവരെയും കത്തികൊണ്ട് കുത്തുകയായിരുന്നു. ഉള്ളാള്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it