രണ്ട് ദിവസം പ്രായം തോന്നിക്കുന്ന നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

മംഗളൂരു: രണ്ട് ദിവസം പ്രായം തോന്നിക്കുന്ന നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. മംഗളൂരു പനമ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തൊട്ട ബെന്‍ഗ്രെയിലെ ഫാല്‍ഗുനി നദിക്കരയില്‍ ശനിയാഴ്ചയാണ് പൊങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിനായി പുറപ്പെട്ട എംഎംഎസ് മദീന എന്ന ഫിഷിംഗ് ബോട്ട് തിരിച്ച് തീരത്തേക്ക് മടങ്ങുന്നതിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം ശ്രദ്ധയില്‍പെട്ടത്. ബോട്ട് തൊഴിലാളികളായ ഫൈസലും റഹീമും ഉടന്‍ തന്നെ മൃതദേഹം ബോട്ടില്‍ കയറ്റിയ ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ഒന്നോ രണ്ടോ ദിവസം […]

മംഗളൂരു: രണ്ട് ദിവസം പ്രായം തോന്നിക്കുന്ന നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. മംഗളൂരു പനമ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തൊട്ട ബെന്‍ഗ്രെയിലെ ഫാല്‍ഗുനി നദിക്കരയില്‍ ശനിയാഴ്ചയാണ് പൊങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മത്സ്യബന്ധനത്തിനായി പുറപ്പെട്ട എംഎംഎസ് മദീന എന്ന ഫിഷിംഗ് ബോട്ട് തിരിച്ച് തീരത്തേക്ക് മടങ്ങുന്നതിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം ശ്രദ്ധയില്‍പെട്ടത്. ബോട്ട് തൊഴിലാളികളായ ഫൈസലും റഹീമും ഉടന്‍ തന്നെ മൃതദേഹം ബോട്ടില്‍ കയറ്റിയ ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് ഒന്നോ രണ്ടോ ദിവസം പ്രായമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സ്ഥലം സന്ദര്‍ശിച്ച പനമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

Related Articles
Next Story
Share it