മംഗളൂരുവില്‍ ഷോറൂമിന് മുന്നില്‍ നിന്ന് പട്ടാപ്പകല്‍ പുതിയ സ്‌കൂട്ടര്‍ മോഷ്ടിച്ചു, സിസിടിവി ദൃശ്യം പുറത്ത്

മംഗളൂരു: ഷോറൂമിന് മുന്നില്‍ നിന്ന് പട്ടാപ്പകല്‍ പുതിയ സ്‌കൂട്ടര്‍ മോഷ്ടിച്ചു കടത്തിയ യുവാവ് സിസിടിവിയില്‍ കുടുങ്ങി. മംഗളൂരു സെന്റ് ആഗ്‌നസ് കോളേജിന് സമീപമുള്ള മല്ലിക്കട്ടയിലുള്ള ഷോറൂമിന് മുന്നിലാണ് സംഭവം. നവംബര്‍ 23 തിങ്കളാഴ്ച പട്ടാപ്പകലാണ് സംഭവം. ഷോറൂമിന് പുറത്ത് പുതിയ സ്‌കൂട്ടറുകള്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. മഞ്ഞ ഷര്‍ട്ട് ധരിച്ച ഒരാള്‍ ഷോറൂമിന് പുറത്ത് സംശയാസ്പദമായി നീങ്ങുന്നത് സിസിടിവിയില്‍ കാണാം. ചുറ്റും നോക്കിയ ശേഷം ആരും ഇല്ലെന്ന് ഉറപ്പാക്കിയ യുവാവ് പുതിയ ഒരു ഇരുചക്രവാഹനം ഓടിച്ച് പോകുകയായിരുന്നു. പുതിയ […]

മംഗളൂരു: ഷോറൂമിന് മുന്നില്‍ നിന്ന് പട്ടാപ്പകല്‍ പുതിയ സ്‌കൂട്ടര്‍ മോഷ്ടിച്ചു കടത്തിയ യുവാവ് സിസിടിവിയില്‍ കുടുങ്ങി. മംഗളൂരു സെന്റ് ആഗ്‌നസ് കോളേജിന് സമീപമുള്ള മല്ലിക്കട്ടയിലുള്ള ഷോറൂമിന് മുന്നിലാണ് സംഭവം. നവംബര്‍ 23 തിങ്കളാഴ്ച പട്ടാപ്പകലാണ് സംഭവം.

ഷോറൂമിന് പുറത്ത് പുതിയ സ്‌കൂട്ടറുകള്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. മഞ്ഞ ഷര്‍ട്ട് ധരിച്ച ഒരാള്‍ ഷോറൂമിന് പുറത്ത് സംശയാസ്പദമായി നീങ്ങുന്നത് സിസിടിവിയില്‍ കാണാം. ചുറ്റും നോക്കിയ ശേഷം ആരും ഇല്ലെന്ന് ഉറപ്പാക്കിയ യുവാവ് പുതിയ ഒരു ഇരുചക്രവാഹനം ഓടിച്ച് പോകുകയായിരുന്നു.

പുതിയ വാഹനത്തില്‍ ഇഗ്‌നിഷന്‍ കീ ഉണ്ടായിരുന്നു. അത് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഈ അവസരം ഉപയോഗിച്ച് ഇയാള്‍ ഇരുചക്ര വാഹനം മോഷ്ടിക്കുകയായിരുന്നു.

Mangaluru: Man steals two-wheeler in broad daylight, CCTV captures act

Related Articles
Next Story
Share it