വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം പെണ്‍കുട്ടി പണവും സ്വര്‍ണവുമായി കാമുകനോടൊപ്പം ഒളിച്ചോടി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മംഗളൂരു: വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം പെണ്‍കുട്ടി കാമുകനോടൊപ്പം ഒളിച്ചോടി. മംഗളൂരു മുല്‍ക്കിയിലാണ് സംഭവം. ഇക്കഴിഞ്ഞ ഡിസംബര്‍ 28നാണ് പുനൂരൂരിലെ ഒരു വിവാഹ ഹാളില്‍ വെച്ച് അധ്യാപകനായ ഒരാളുമായി പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. തൊട്ടടുത്ത ദിവസം തന്നെ പെണ്‍കുട്ടി കാമുകനോടൊപ്പം പോവുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായെന്ന് കാട്ടി യുവതിയുടെ പിതാവ് മുല്‍ക്കി പോലീസില്‍ പരാതി നല്‍കി. മുല്‍ക്കിക്കടുത്തുള്ള ലിംഗപ്പയ്യകടുവില്‍ താമസിക്കുന്ന ഒരു കരാറുകാരന്റെ മകളാണ് പെണ്‍കുട്ടി. മുല്‍ക്കിയിലെ വഡെരബെട്ടിനടുത്ത് താമസിക്കുന്ന യുവാവിന്റെ കൂടെയാണ് പെണ്‍കുട്ടി ഒളിച്ചോടിയത്. പോകുമ്പോള്‍ സ്വര്‍ണവും […]

മംഗളൂരു: വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം പെണ്‍കുട്ടി കാമുകനോടൊപ്പം ഒളിച്ചോടി. മംഗളൂരു മുല്‍ക്കിയിലാണ് സംഭവം. ഇക്കഴിഞ്ഞ ഡിസംബര്‍ 28നാണ് പുനൂരൂരിലെ ഒരു വിവാഹ ഹാളില്‍ വെച്ച് അധ്യാപകനായ ഒരാളുമായി പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. തൊട്ടടുത്ത ദിവസം തന്നെ പെണ്‍കുട്ടി കാമുകനോടൊപ്പം പോവുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായെന്ന് കാട്ടി യുവതിയുടെ പിതാവ് മുല്‍ക്കി പോലീസില്‍ പരാതി നല്‍കി.

മുല്‍ക്കിക്കടുത്തുള്ള ലിംഗപ്പയ്യകടുവില്‍ താമസിക്കുന്ന ഒരു കരാറുകാരന്റെ മകളാണ് പെണ്‍കുട്ടി. മുല്‍ക്കിയിലെ വഡെരബെട്ടിനടുത്ത് താമസിക്കുന്ന യുവാവിന്റെ കൂടെയാണ് പെണ്‍കുട്ടി ഒളിച്ചോടിയത്. പോകുമ്പോള്‍ സ്വര്‍ണവും പണവും പെണ്‍കുട്ടി എടുത്തിരുന്നതായി പറയപ്പെടുന്നു.

പെണ്‍കുട്ടിയുടെ പ്രണയത്തെക്കുറിച്ച് കുടുംബത്തിന് നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും ബന്ധം അവസാനിപ്പിക്കുമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നതിനാല്‍ വിവാഹവുമായി മുന്നോട്ടുേേപാകുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ വിശദീകരണം. ശനിയാഴ്ച അര്‍ദ്ധരാത്രി പെണ്‍കുട്ടി കാമുകനോടൊപ്പം പള്‍സര്‍ മോട്ടോര്‍ ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വരന്റെ പിതാവിനെ അസുഖം മൂര്‍ച്ഛിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it