കോവിഡ് മൂലം അച്ചുപൂട്ടിയ മംഗളൂരൂവിലെ പ്രശസ്തമായ ജ്യോതി തിയേറ്റര്‍ ഇനി ഒരിക്കലും തുറക്കില്ല; പൊളിച്ചുനീക്കി വാണിജ്യസമുച്ചയം നിര്‍മിക്കും, വിസ്മൃതിയിലാകുന്നത് അമ്പതുവര്‍ഷം പഴക്കമുള്ള തിയേറ്റര്‍
മംഗളൂരു: കോവിഡ് മൂലം അടച്ചുപൂട്ടിയ മംഗളൂരുവിലെ പ്രശസ്തമായ ജ്യോതി തിയേറ്റര്‍ ഇനി ഒരിക്കലും തുറക്കില്ല. തിയേറ്റര്‍ എന്നന്നേക്കുമായി അടച്ചുപൂട്ടി. ഈ കെട്ടിടം ഇനി പൊളിച്ചുനീക്കും. സംയുക്ത സംരംഭമായി വാണിജ്യ സമുച്ചയം നിര്‍മ്മിക്കാന്‍ കര്‍ണാടക തിയറ്റേഴ്സ് യൂണിറ്റ് ലിമിറ്റഡ് മുംബൈ ആസ്ഥാനമായുള്ള ഒരു നിര്‍മ്മാതാവുമായി കരാറുണ്ടാക്കിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ കരാര്‍ ഉണ്ടാക്കിയെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം ഇത് വരെ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. വാണിജ്യ സമുച്ചയത്തിന്റെ നിര്‍മാണം 2021 ജനുവരിയിലോ ഫെബ്രുവരിയിലോ ആരംഭിക്കുമെന്നാണ് വിവരം. ഈ തിയേറ്ററില്‍ കന്നഡ-തുളു സിനിമകളാണ് […]

മംഗളൂരു: കോവിഡ് മൂലം അടച്ചുപൂട്ടിയ മംഗളൂരുവിലെ പ്രശസ്തമായ ജ്യോതി തിയേറ്റര്‍ ഇനി ഒരിക്കലും തുറക്കില്ല. തിയേറ്റര്‍ എന്നന്നേക്കുമായി അടച്ചുപൂട്ടി. ഈ കെട്ടിടം ഇനി പൊളിച്ചുനീക്കും.
സംയുക്ത സംരംഭമായി വാണിജ്യ സമുച്ചയം നിര്‍മ്മിക്കാന്‍ കര്‍ണാടക തിയറ്റേഴ്സ് യൂണിറ്റ് ലിമിറ്റഡ് മുംബൈ ആസ്ഥാനമായുള്ള ഒരു നിര്‍മ്മാതാവുമായി കരാറുണ്ടാക്കിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ കരാര്‍ ഉണ്ടാക്കിയെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം ഇത് വരെ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.
വാണിജ്യ സമുച്ചയത്തിന്റെ നിര്‍മാണം 2021 ജനുവരിയിലോ ഫെബ്രുവരിയിലോ ആരംഭിക്കുമെന്നാണ് വിവരം. ഈ തിയേറ്ററില്‍ കന്നഡ-തുളു സിനിമകളാണ് കൂടുതലായും പ്രദര്‍ശിപ്പിച്ചിരുന്നത്.
കന്നഡസിനിമയിലെ സൂപ്പര്‍താരങ്ങളായിരുന്ന ഡോ. രാജ്കുമാര്‍, ഡോ. വിഷ്ണുവര്‍ദ്ധന്‍, അംബരീഷ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ അവരുടെ ചിത്രങ്ങളുടെ റിലീസ് സമയത്ത് തിയേറ്റര്‍ സന്ദര്‍ശിച്ചിരുന്നു.
50 വര്‍ഷത്തിലേറെ ചരിത്രമുള്ള തിയേറ്ററാണെങ്കിലും, ചില മള്‍ട്ടിപ്ലക്‌സ് സിനിമകള്‍ ഒഴികെ തുളു സിനിമകള്‍ പ്രദര്‍ശിപ്പിച്ച ഒരേയൊരു തിയറ്ററായിരുന്നു ഇത്. തുളു, കന്നഡ സിനിമകള്‍ ആഴ്ചതോറും പ്രദര്‍ശിപ്പിക്കുന്നതിനാല്‍ നിരവധി പേര്‍ ഈ തിയേറ്ററില്‍ സിനിമ കാണാനെത്തിയിരുന്നു. തുളു സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് ജ്യോതി തിയേറ്ററുമായി വൈകാരികബന്ധം തന്നെയുണ്ടായിരുന്നു.
ഈയിടെയാണ് മംഗളൂരുവിലെ മറ്റൊരു പ്രശസ്ത തിയേറ്ററായ സെന്‍ട്രല്‍ തിയേറ്റര്‍ അടച്ചുപൂട്ടിയത്.
'ജ്യോതി തിയേറ്റര്‍ നഷ്ടപ്പെടുന്നത് തുളു സിനിമാ വ്യവസായത്തിന് വലിയ നഷ്ടമാണ്. വ്യവസായ രംഗത്തെ നിരവധി നിര്‍മ്മാതാക്കള്‍ അവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ജ്യോതി തിയേറ്ററിനെയാണ് ആശ്രയിച്ചിരുന്നത്. സൂറത്കലിലെ നടരാജ് തിയേറ്റര്‍ അടച്ചിട്ടതും സിനിമാപ്രേമികളെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. അവിഭക്ത ദക്ഷിണ കന്നഡയുടെ വിവിധ താലൂക്കുകളിലെ നിരവധി തിയേറ്ററുകളാണ് ഇതിനകം അടച്ചുപൂട്ടിയത്.