ടോള്‍ ആവശ്യപ്പെട്ട ടോള്‍ഗേറ്റ് ജീവനക്കാരെ എട്ടംഗ സംഘം മര്‍ദിച്ചു
മംഗളൂരു: ടോള്‍ ആവശ്യപ്പെട്ട ടോള്‍ഗേറ്റ് ജീവനക്കാരെ എട്ടംഗ സംഘം മര്‍ദിച്ചു. ഞായറാഴ്ച രാത്രി ഉത്തര കന്നഡ ജില്ലയിലെ ഭട്കലിലാണ് സംഭവം. കെഎ 47 എം 2946, കെഎ 19 എംഡി 7338 എന്നീ രജിസ്‌ട്രേഷന്‍ നമ്പറുകളുള്ള വാഹനങ്ങളിലെത്തിയവരാണ് ജീവനക്കാരെ മര്‍ദിച്ചത്. മര്‍ദനത്തില്‍ ജീവനക്കാരന്റെ കയ്യെല്ല് ഒടിഞ്ഞു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ ടോള്‍ ബൂത്തിനകത്ത് കയറി ശബ്ദമുണ്ടാക്കുകയും ഫര്‍ണിച്ചറുകളും മറ്റു ഉപകരണങ്ങളും കേട് വരുത്തുകയും ചെയ്തു. ടോള്‍ ഗേറ്റിലെ ഉദ്യോഗസ്ഥര്‍ സഹായത്തിനായി 112ല്‍ വിളിച്ചെങ്കിലും പോലീസുകാര്‍ സംഭവസ്ഥലത്ത് […]

മംഗളൂരു: ടോള്‍ ആവശ്യപ്പെട്ട ടോള്‍ഗേറ്റ് ജീവനക്കാരെ എട്ടംഗ സംഘം മര്‍ദിച്ചു. ഞായറാഴ്ച രാത്രി ഉത്തര കന്നഡ ജില്ലയിലെ ഭട്കലിലാണ് സംഭവം. കെഎ 47 എം 2946, കെഎ 19 എംഡി 7338 എന്നീ രജിസ്‌ട്രേഷന്‍ നമ്പറുകളുള്ള വാഹനങ്ങളിലെത്തിയവരാണ് ജീവനക്കാരെ മര്‍ദിച്ചത്. മര്‍ദനത്തില്‍ ജീവനക്കാരന്റെ കയ്യെല്ല് ഒടിഞ്ഞു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമികള്‍ ടോള്‍ ബൂത്തിനകത്ത് കയറി ശബ്ദമുണ്ടാക്കുകയും ഫര്‍ണിച്ചറുകളും മറ്റു ഉപകരണങ്ങളും കേട് വരുത്തുകയും ചെയ്തു. ടോള്‍ ഗേറ്റിലെ ഉദ്യോഗസ്ഥര്‍ സഹായത്തിനായി 112ല്‍ വിളിച്ചെങ്കിലും പോലീസുകാര്‍ സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.