മംഗളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തിയ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിനെ ന്യായീകരിച്ച് കര്‍ണാടക സര്‍ക്കാര്‍; വെടിവെപ്പില്‍ തെറ്റില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു

ബംഗളൂരു: മംഗളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തിയ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിനെ ന്യായീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. പൊലീസ് സമരക്കാര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ തെറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2019 ഡിസംബര്‍ 19ന് മംഗളൂരുവില്‍ നടന്ന വെടിവെപ്പ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യ സമര സേനാനി എച്ച്എസ് ദൊരെസ്വാമി ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചു. മംഗളൂരു വെടിവെപ്പ് സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം […]

ബംഗളൂരു: മംഗളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തിയ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിനെ ന്യായീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. പൊലീസ് സമരക്കാര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ തെറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2019 ഡിസംബര്‍ 19ന് മംഗളൂരുവില്‍ നടന്ന വെടിവെപ്പ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യ സമര സേനാനി എച്ച്എസ് ദൊരെസ്വാമി ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചു.

മംഗളൂരു വെടിവെപ്പ് സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് അടച്ച കവറില്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ധ്യാന്‍ ചിന്നപ്പ വാദിച്ചു. സംഭവത്തില്‍ പൊലീസിന് തെറ്റുപറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും പരാതികള്‍ ക്രിമിനല്‍ അന്വേഷണ വിഭാഗം പരിശോധിച്ചു വരികയാണെന്നും ധ്യാന്‍ ചിന്നപ്പ കോടതിയില്‍ പറഞ്ഞു.

കേസുകളുടെ അന്വേഷണത്തെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് അടച്ച കവറിലാണ് സമര്‍പ്പിച്ചിരിക്കുന്നത്. കോടതി കവര്‍ തുറന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹരജിക്കാര്‍ക്കുവേണ്ടിയുള്ള അഭിഭാഷകനോട് അതിന്റെ പകര്‍പ്പ് നല്‍കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടാം. ഇതുസംബന്ധിച്ച വാദം നവംബര്‍ 30ലേക്ക് മാറ്റിവെച്ചു.

Related Articles
Next Story
Share it