ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട എട്ടംഗസംഘം മാരകായുധങ്ങളുമായി മംഗളൂരുവില്‍ പിടിയില്‍; പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയില്‍

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ദേശീയപാത കേന്ദ്രീകരിച്ച് കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട എട്ടുപേര്‍ മംഗളൂരുവില്‍ പിടിയിലായി. മര്‍നാമിക്കട്ടയിലെ തമൗസിര്‍ (28), അര്‍ക്കുല കോട്ടേജില്‍ താമസിക്കുന്ന മുഹമ്മദ് അറഫാത്ത് (29), ബണ്ട്വാളിലെ തസ്ലീം (27), ബണ്ട്വാളിലെ നാസിര്‍ ഹുസൈന്‍ (29), ബണ്ട്വാള്‍ പുഡുവിലെ മുഹമ്മദ് റഫീഖ്(37), പുഡുവിലെ മുഹമ്മദ് സഫ്വാന്‍(25), പുഡുവിലെ മുഹമ്മദ് ജൈനുദ്ദീന്‍(24), പുഡുവിലെ മുഹമ്മദ് ഉനൈസ്(25) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ മംഗളൂരുവില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സിറ്റി […]

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ദേശീയപാത കേന്ദ്രീകരിച്ച് കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട എട്ടുപേര്‍ മംഗളൂരുവില്‍ പിടിയിലായി. മര്‍നാമിക്കട്ടയിലെ തമൗസിര്‍ (28), അര്‍ക്കുല കോട്ടേജില്‍ താമസിക്കുന്ന മുഹമ്മദ് അറഫാത്ത് (29), ബണ്ട്വാളിലെ തസ്ലീം (27), ബണ്ട്വാളിലെ നാസിര്‍ ഹുസൈന്‍ (29), ബണ്ട്വാള്‍ പുഡുവിലെ മുഹമ്മദ് റഫീഖ്(37), പുഡുവിലെ മുഹമ്മദ് സഫ്വാന്‍(25), പുഡുവിലെ മുഹമ്മദ് ജൈനുദ്ദീന്‍(24), പുഡുവിലെ മുഹമ്മദ് ഉനൈസ്(25) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ മംഗളൂരുവില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ശശികുമാര്‍ അറസ്റ്റ് വിവരം വെളിപ്പെടുത്തിയത്.
ഞായറാഴ്ച രാത്രി കര്‍ഫ്യൂവിന്റെ ഭാഗമായി സിറ്റി ക്രൈംബ്രാഞ്ച് മംഗളൂരു ഗ്രാമീണ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉലൈബെട്ടു പാരാരിയില്‍ പട്രോളിംഗ് നടത്തുന്നതിനിടെ സംശയസാഹചര്യത്തില്‍ റോഡരികില്‍ ഇന്നോവ കാര്‍ പാര്‍ക്ക് ചെയ്തത് കണ്ടു. സമീപം മാരകായുധങ്ങളുമായി സംഘം റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ തടയാനുള്ള ഒരുക്കത്തിലായിരുന്നു. പൊലീസ് സംഘം ഉടന്‍ തന്നെ കവര്‍ച്ചാസംഘത്തെ കീഴ്പ്പെടുത്തുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികള്‍ നഗരപ്രാന്തങ്ങളിലും കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടിരുന്നു. രണ്ട് കത്തികള്‍, ഒരു ഡ്രാഗണ്‍ കത്തി, എട്ട് മൊബൈല്‍ ഫോണുകള്‍, അഞ്ച് മങ്കി ക്യാപ്സ്, മൂന്ന് പാക്കറ്റ് ചുവന്ന മുളകുപൊടി, ഒരു ഇന്നോവ കാര്‍ എന്നിവയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Related Articles
Next Story
Share it