നബിദിനാഘോഷം; ദക്ഷിണകന്നഡ ജില്ലയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; തുറന്ന സ്ഥലങ്ങളില്‍ ബഹുജന പ്രാര്‍ഥനകളും പ്രഭാഷണങ്ങളും സ്റ്റേജ് പരിപാടികളും പാടില്ലെന്ന് ജില്ലാ ഭരണകൂടം

മംഗളൂരു: ഒക്ടോബര്‍ 29ലെ നബിദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ വി രാജേന്ദ്രയാണ് നബിദിനത്തില്‍ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചത്. തുറന്ന സ്ഥലങ്ങളില്‍ ബഹുജന പ്രാര്‍ത്ഥനകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കരുതെന്നും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകഴുകാനുള്ള ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. വന്‍തോതില്‍ ഘോഷയാത്രകള്‍ നടത്തുന്നതും തുറന്ന സ്ഥലങ്ങളില്‍ ഒത്തുകൂടുന്നതും നിരോധിച്ചിരിക്കുന്നു. രാവും പകലും പ്രഭാഷണങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, ചടങ്ങുകള്‍ […]

മംഗളൂരു: ഒക്ടോബര്‍ 29ലെ നബിദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ വി രാജേന്ദ്രയാണ് നബിദിനത്തില്‍ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചത്.

തുറന്ന സ്ഥലങ്ങളില്‍ ബഹുജന പ്രാര്‍ത്ഥനകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കരുതെന്നും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകഴുകാനുള്ള ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്.

വന്‍തോതില്‍ ഘോഷയാത്രകള്‍ നടത്തുന്നതും തുറന്ന സ്ഥലങ്ങളില്‍ ഒത്തുകൂടുന്നതും നിരോധിച്ചിരിക്കുന്നു. രാവും പകലും പ്രഭാഷണങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, ചടങ്ങുകള്‍ സംഘടിപ്പിക്കല്‍, യോഗങ്ങള്‍, സ്റ്റേജ് പരിപാടികള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

Mangaluru: Eid Milad - Administration bars mass prayers in open places

Related Articles
Next Story
Share it