ബുറേവി ചുഴലിക്കാറ്റ് ഭീതിയില്‍ ദക്ഷിണേന്ത്യ; ദക്ഷിണ കന്നടയിലും ഉഡുപ്പിയിലും മുന്നറിയിപ്പ്

മംഗളൂരു: ശ്രീലങ്കയില്‍ നാശം വിതച്ച ബുറേവി ചുഴലിക്കാറ്റ് ദക്ഷിണേന്ത്യയിലും ഭീതി പരത്തുന്നു. വ്യാഴാഴ്ച കേരളത്തിലേക്ക് പ്രവേശിച്ചതോടെ അയല്‍സംസ്ഥാനമായ കര്‍ണാടയിലും മഴ മുന്നറിയിപ്പുണ്ട്. അഞ്ച് ദിവസത്തോളം കര്‍ണാടകയില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച മുതല്‍ ദക്ഷിണ കന്നടയിലും ഉഡുപ്പിയിലും കനത്ത മഴ ലഭിക്കുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് കേരളത്തില്‍ കനത്ത മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേതുടര്‍ന്ന് പല ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി, രാമനാഥപുരം, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ഡിസംബര്‍ […]

മംഗളൂരു: ശ്രീലങ്കയില്‍ നാശം വിതച്ച ബുറേവി ചുഴലിക്കാറ്റ് ദക്ഷിണേന്ത്യയിലും ഭീതി പരത്തുന്നു. വ്യാഴാഴ്ച കേരളത്തിലേക്ക് പ്രവേശിച്ചതോടെ അയല്‍സംസ്ഥാനമായ കര്‍ണാടയിലും മഴ മുന്നറിയിപ്പുണ്ട്. അഞ്ച് ദിവസത്തോളം കര്‍ണാടകയില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച മുതല്‍ ദക്ഷിണ കന്നടയിലും ഉഡുപ്പിയിലും കനത്ത മഴ ലഭിക്കുമെന്നാണ് കരുതുന്നത്.

വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് കേരളത്തില്‍ കനത്ത മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേതുടര്‍ന്ന് പല ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി, രാമനാഥപുരം, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ഡിസംബര്‍ അഞ്ച് വരെ കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് േകരളത്തില്‍ അഞ്ച് ജില്ലകളില്‍ വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

Mangaluru: Cyclone Burevi effect – Dakshina Kannada, Udupi to get rains from December 3

Related Articles
Next Story
Share it