റോഡരികില്‍ നിര്‍ത്തിയിട്ട് കടയിലേക്ക് പോയ യുവതി തിരിച്ചുവന്നപ്പോഴേക്കും കാര്‍ കാണാനില്ല; ഫുട്പാത്തില്‍ നിര്‍ത്തിയിട്ടെന്നാരോപിച്ച് മംഗളൂരു ട്രാഫിക് പോലീസ് ലോറിയില്‍ കയറ്റിക്കൊണ്ടുപോയത് കാറിനകത്തുണ്ടായിരുന്ന ഏഴ് വയസുള്ള കുട്ടിയെ ഉള്‍പ്പെടെ

മംഗളൂരു: ഫുട്പാത്തില്‍ നിര്‍ത്തിയിട്ടെന്നാരോപിച്ച് പാര്‍ക്ക് ചെയ്ത കാര്‍ മംഗളൂരു പോലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. കാറിനകത്തുണ്ടായിരുന്ന ഏഴ് വയസുകാരനെ ഉള്‍പ്പെടെയാണ് പോലീസ് കാര്‍ ലോറിയില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചത്. സംഭവത്തില്‍ പോലീസിനെതിരെ പ്രതിഷേധം ശക്തമായി. വ്യാഴാഴ്ച വൈകുന്നേരം മിജാറില്‍ നിന്നുള്ള ഒരു സ്ത്രീ ഡ്രൈവറും രണ്ട് കുട്ടികളുമൊത്ത് നഗരത്തിലെ മല്ലിക്കട്ടയില്‍ എത്തിയിരുന്നു. ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്സിന്റെ അരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം യുവതി ഒരു മകനെയും കൂട്ടി അടുത്തുള്ള ഒരു കടയിലേക്ക് പോയി. യുവതിയുടെ ഫോണ്‍ കാറില്‍ മറന്നുവെച്ചത് […]

മംഗളൂരു: ഫുട്പാത്തില്‍ നിര്‍ത്തിയിട്ടെന്നാരോപിച്ച് പാര്‍ക്ക് ചെയ്ത കാര്‍ മംഗളൂരു പോലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. കാറിനകത്തുണ്ടായിരുന്ന ഏഴ് വയസുകാരനെ ഉള്‍പ്പെടെയാണ് പോലീസ് കാര്‍ ലോറിയില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചത്. സംഭവത്തില്‍ പോലീസിനെതിരെ പ്രതിഷേധം ശക്തമായി.

വ്യാഴാഴ്ച വൈകുന്നേരം മിജാറില്‍ നിന്നുള്ള ഒരു സ്ത്രീ ഡ്രൈവറും രണ്ട് കുട്ടികളുമൊത്ത് നഗരത്തിലെ മല്ലിക്കട്ടയില്‍ എത്തിയിരുന്നു. ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്സിന്റെ അരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം യുവതി ഒരു മകനെയും കൂട്ടി അടുത്തുള്ള ഒരു കടയിലേക്ക് പോയി. യുവതിയുടെ ഫോണ്‍ കാറില്‍ മറന്നുവെച്ചത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ ഫോണ്‍ കൈമാറാനായി പിന്നാലെ പോയി. ഏഴുവയസ്സുള്ള ആണ്‍കുട്ടി കാറിനുള്ളിലുണ്ടായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ ട്രാഫിക് പോലീസ് വാഹനം ലോറിയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു..

വാഹനം കയറ്റുന്നതിന് മുമ്പ് പോലീസ് വീഡിയോ പകര്‍ത്തിയിരുന്നു. കാറിന്റെ ഗ്ലാസില്‍ കൂളിംഗ് ചെയ്തിരിക്കുകയാണെന്നും അതിനാല്‍ അകത്തുണ്ടായിരുന്ന കുട്ടിയെ കണ്ടില്ലെന്നുമാണ് പോലീസിന്റെ വിശീദകരണം. പിന്നീട് കദ്രി ഈസ്റ്റ് ട്രാഫിക് പോലീസ് സ്റ്റേഷനില്‍ എത്തി കാര്‍ ഇറക്കുന്ന സമയത്താണ് കാറിനുള്ളില്‍ കുട്ടിയുള്ളതായി പോലീസ് തിരിച്ചറിഞ്ഞത്.

സംഭവം വിവാദമായതോടെ എംഎല്‍എ വേദവ്യാസ കാമത്ത് സ്ഥലത്തെത്തി. ഇത്തരത്തില്‍ വാഹനങ്ങള്‍ കയറ്റുന്നതിന് മുമ്പ് പോലീസ് ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു. അതേസമയം തന്റെ കാര്‍ ഫുട്പാത്തില്‍ പാര്‍ക്ക് ചെയ്തിട്ടില്ലെന്നാണ് യുവതിയുടെ വാദം. എന്നാല്‍ വീഡിയോ ഫൂട്ടേജുകളും ഫോട്ടോകളും ശേഖരിച്ച ശേഷം പോലീസ് കേസെടുത്തു. ഫുട്പാത്തില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനും വിന്‍ഡോ ഗ്ലാസുകള്‍ക്ക് ടിന്റ് ഉപയോഗിച്ചതിനും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Related Articles
Next Story
Share it