മംഗളൂരു സ്‌ഫോടനക്കേസ്; മുഖ്യപ്രതി ആലുവയിലെ ഹോട്ടലില്‍ തങ്ങിയത് സംബന്ധിച്ച് അന്വേഷണം

മംഗളൂരു: മംഗളൂരുവിലെ ഓട്ടോറിക്ഷാ സ്‌ഫോടനക്കേസില്‍ കര്‍ണാടകയ്ക്കും തമിഴ്നാടിനും പുറമെ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.സ്ഫോടനം ആസൂത്രണം ചെയ്തതായി സംശയിക്കപ്പെടുന്ന വ്യക്തിയുടെ അടിക്കടിയുള്ള കേരളാസന്ദര്‍ശനം സംബന്ധിച്ച് കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം നടത്തിവരികയാണ്.കേന്ദ്ര ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന അടിയന്തിരയോഗം ഇന്ന് കൊച്ചിയില്‍ ചേരും. മംഗളൂരു സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷെരീഖ് ആലുവയിലെ ഹോട്ടലില്‍ തങ്ങറി നടത്തിയ ഇടപാടുകളെ കുറിച്ച് കേരള പൊലീസിന്റെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അന്വേഷണം തുടങ്ങി. ആലുവയിലെ ഹോട്ടലിലെ വിലാസത്തില്‍ ഷെരീഖിന് കൊറിയര്‍ എത്തിയിരുന്നതായി കണ്ടെത്തി. സ്‌ഫോടകവസ്തുക്കള്‍ […]

മംഗളൂരു: മംഗളൂരുവിലെ ഓട്ടോറിക്ഷാ സ്‌ഫോടനക്കേസില്‍ കര്‍ണാടകയ്ക്കും തമിഴ്നാടിനും പുറമെ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
സ്ഫോടനം ആസൂത്രണം ചെയ്തതായി സംശയിക്കപ്പെടുന്ന വ്യക്തിയുടെ അടിക്കടിയുള്ള കേരളാസന്ദര്‍ശനം സംബന്ധിച്ച് കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം നടത്തിവരികയാണ്.
കേന്ദ്ര ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന അടിയന്തിരയോഗം ഇന്ന് കൊച്ചിയില്‍ ചേരും. മംഗളൂരു സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷെരീഖ് ആലുവയിലെ ഹോട്ടലില്‍ തങ്ങറി നടത്തിയ ഇടപാടുകളെ കുറിച്ച് കേരള പൊലീസിന്റെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അന്വേഷണം തുടങ്ങി. ആലുവയിലെ ഹോട്ടലിലെ വിലാസത്തില്‍ ഷെരീഖിന് കൊറിയര്‍ എത്തിയിരുന്നതായി കണ്ടെത്തി. സ്‌ഫോടകവസ്തുക്കള്‍ ഈ കൊറിയര്‍ വഴിയാണ് ഷെരീഖിന് ലഭിച്ചതെന്നാണ് കരുതുന്നത്. തമിഴ്നാട്ടില്‍നിന്നാണ് ഷെരീഖ് ആലുവയിലെത്തിയത്. അതിനിടെ ഷെരീഖ് മംഗളൂരുവിലെ തിരക്കേറിയ സ്ഥലത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കര്‍ണാടക പൊലീസ് പറയുന്നു.
2020ല്‍ മംഗളൂരു ചുവരെഴുത്ത് കേസിലും അടുത്തിടെ ശിവമോഗയില്‍ നടന്ന കത്തിക്കുത്ത് കേസിലും ഷെരീഖ് പ്രതിയാണെന്ന് എ.ഡി.ജി.പി അലോക് കുമാര്‍ പറഞ്ഞു. ആഗസ്റ്റ് 15 നാണ് ശിവമോഗയിലെ സംഭവം നടന്നത്.

Related Articles
Next Story
Share it