ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

മംഗളൂരു: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മംഗളൂരു ചെമ്പുഗുഡെയില്‍ ശനിയാഴ്ചയായിരുന്നു അപകടം. സന്തോഷ് നഗര്‍ നിവാസിയായ സന്ദേശ് കെരബയില്‍ (38) ആണ് മരിച്ചത്. മോട്ടോര്‍ ബൈക്കും ഡിയോ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. കോല്യ ക്ഷേത്രത്തില്‍ നടന്ന വാര്‍ഷിക ഉത്സവത്തില്‍ പങ്കെടുത്ത ശേഷം പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ തലയ്ക്ക് സാരമായ പരിക്കേറ്റ സന്ദേശ് തല്‍ക്ഷണം മരിച്ചു. അവിവാഹിതനാണ് സന്ദേശ്. ചിത്രകാരനായിരുന്ന സന്ദേശ് ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടതോടെ കോല്യയ്ക്ക് സമീപം മത്സ്യവില്‍പ്പന നടത്തി […]

മംഗളൂരു: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മംഗളൂരു ചെമ്പുഗുഡെയില്‍ ശനിയാഴ്ചയായിരുന്നു അപകടം. സന്തോഷ് നഗര്‍ നിവാസിയായ സന്ദേശ് കെരബയില്‍ (38) ആണ് മരിച്ചത്. മോട്ടോര്‍ ബൈക്കും ഡിയോ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. കോല്യ ക്ഷേത്രത്തില്‍ നടന്ന വാര്‍ഷിക ഉത്സവത്തില്‍ പങ്കെടുത്ത ശേഷം പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

അപകടത്തില്‍ തലയ്ക്ക് സാരമായ പരിക്കേറ്റ സന്ദേശ് തല്‍ക്ഷണം മരിച്ചു. അവിവാഹിതനാണ് സന്ദേശ്. ചിത്രകാരനായിരുന്ന സന്ദേശ് ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടതോടെ കോല്യയ്ക്ക് സമീപം മത്സ്യവില്‍പ്പന നടത്തി വരികയായിരുന്നു. സംഭവത്തില്‍ നാഗുരി ട്രാഫിക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Related Articles
Next Story
Share it