കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ ഓഫീസിലെ ക്ലര്‍ക്കിനെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു

മംഗളൂരു: തഹസില്‍ദാര്‍ ഓഫീസിലെ ക്ലര്‍ക്കിനെ കൈക്കൂലി വാങ്ങുന്നതിനിടെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. റക്റ്റിഫിക്കേഷന്‍ ഓഫ് റെക്കോര്‍ഡ്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന രണ്ടാം ഡിവിഷന്‍ അസിസ്റ്റന്റ് ഓഫീസര്‍ (ഗുമസ്തന്‍) മുഹമ്മദ് റഫീക്കിനെ (43)യാണ് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. പ്രായമായ ഒരാളില്‍ നിന്ന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനാണ് അറസ്റ്റ്. എസിബി നിര്‍ദേശപ്രകാരം 40,000 രൂപ കൈക്കൂലി നല്‍കുകയും ഇതിനിടെ എസിബി അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എസ്പി ബോപയ്യ, ഡി എസ് പി […]

മംഗളൂരു: തഹസില്‍ദാര്‍ ഓഫീസിലെ ക്ലര്‍ക്കിനെ കൈക്കൂലി വാങ്ങുന്നതിനിടെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. റക്റ്റിഫിക്കേഷന്‍ ഓഫ് റെക്കോര്‍ഡ്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന രണ്ടാം ഡിവിഷന്‍ അസിസ്റ്റന്റ് ഓഫീസര്‍ (ഗുമസ്തന്‍) മുഹമ്മദ് റഫീക്കിനെ (43)യാണ് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

പ്രായമായ ഒരാളില്‍ നിന്ന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനാണ് അറസ്റ്റ്. എസിബി നിര്‍ദേശപ്രകാരം 40,000 രൂപ കൈക്കൂലി നല്‍കുകയും ഇതിനിടെ എസിബി അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എസ്പി ബോപയ്യ, ഡി എസ് പി പ്രകാശ് കെ സി, ഇന്‍സ്‌പെക്ടര്‍മാരായ ശ്യാം സുന്ദര്‍ എച്ച് എം, ഗുരുരാജ്, സ്റ്റാഫ് രാധാകൃഷ്ണ, രാധാകൃഷ്ണ, ഹരിപ്രസാദ്, ഉമേഷ്, രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related Articles
Next Story
Share it