മാതാപിതാക്കളോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ടാങ്കര്‍ ലോറിയിടിച്ച് 5 വയസുള്ള കുട്ടിക്ക് ഗുരുതരം

മംഗളൂരു: റോഡ് മുറിച്ചുകടക്കുന്നതിനിടെ ടാങ്കര്‍ ലോറിയിടിച്ച് അഞ്ച് വയസുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് തോക്കോട്ടിനടുത്തുള്ള ഉള്ളാല്‍ബെയ്ലിലാണ് അപകടം. കുട്ടിയെ ഉടന്‍ തന്നെ ദേര്‍ലക്കട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശുകാരായ ദമ്പതികളുടെ മകന്‍ കൃഷ്ണ (അഞ്ച്) ആണ് തിരിച്ചറിഞ്ഞത്. മാതാപിതാക്കള്‍ക്കൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ലോറിയിടിച്ചത്. തോക്കോട്ടുനിന്ന് ഉള്ളാളിലേക്ക് വരികയായിരുന്നു ടാങ്കര്‍. വയറിനും കൈയ്ക്കും മുകളിലൂടെ ടയര്‍ കയറിയിങ്ങിയതിനാല്‍ കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നാഗുരി ട്രാഫിക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും […]

മംഗളൂരു: റോഡ് മുറിച്ചുകടക്കുന്നതിനിടെ ടാങ്കര്‍ ലോറിയിടിച്ച് അഞ്ച് വയസുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് തോക്കോട്ടിനടുത്തുള്ള ഉള്ളാല്‍ബെയ്ലിലാണ് അപകടം. കുട്ടിയെ ഉടന്‍ തന്നെ ദേര്‍ലക്കട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശുകാരായ ദമ്പതികളുടെ മകന്‍ കൃഷ്ണ (അഞ്ച്) ആണ് തിരിച്ചറിഞ്ഞത്.

മാതാപിതാക്കള്‍ക്കൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ലോറിയിടിച്ചത്. തോക്കോട്ടുനിന്ന് ഉള്ളാളിലേക്ക് വരികയായിരുന്നു ടാങ്കര്‍. വയറിനും കൈയ്ക്കും മുകളിലൂടെ ടയര്‍ കയറിയിങ്ങിയതിനാല്‍ കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നാഗുരി ട്രാഫിക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Mangaluru: 5-year-old crossing road gets hit by water tanker, suffers critical injuries

Related Articles
Next Story
Share it