മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മംഗളൂരു: മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം ബാക്കപട്നയിലെ കര്‍ണാല്‍ ഗാര്‍ഡനിലാണ് സംഭവം. ഇന്ദ്രജിത്ത് (29) എന്നയാളാണ് മരിച്ചത്. ഒരു മെഹന്ദി ചടങ്ങില്‍ പങ്കെടുത്ത് കര്‍ണാല്‍ ഗാര്‍ഡനിലേക്ക് മടങ്ങുംവഴിയാണ് ഇന്ദ്രജിത്ത് വെട്ടേറ്റ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരിക്കാം ഇയാളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. ബാര്‍ക്ക് സ്റ്റേഷന്‍ പരിധിയില്‍ ഇന്ദ്രജിത്തിനെതിരെ കേസ് നിലവിലുണ്ട്. ബാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടറും സിസിബി ഇന്‍സ്‌പെക്ടറും ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചു. കുറച്ചുദിവസങ്ങളായി ഇയാള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് […]

മംഗളൂരു: മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം ബാക്കപട്നയിലെ കര്‍ണാല്‍ ഗാര്‍ഡനിലാണ് സംഭവം. ഇന്ദ്രജിത്ത് (29) എന്നയാളാണ് മരിച്ചത്. ഒരു മെഹന്ദി ചടങ്ങില്‍ പങ്കെടുത്ത് കര്‍ണാല്‍ ഗാര്‍ഡനിലേക്ക് മടങ്ങുംവഴിയാണ് ഇന്ദ്രജിത്ത് വെട്ടേറ്റ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരിക്കാം ഇയാളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം.

ബാര്‍ക്ക് സ്റ്റേഷന്‍ പരിധിയില്‍ ഇന്ദ്രജിത്തിനെതിരെ കേസ് നിലവിലുണ്ട്. ബാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടറും സിസിബി ഇന്‍സ്‌പെക്ടറും ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചു. കുറച്ചുദിവസങ്ങളായി ഇയാള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

2015 ജൂലൈ 28 ന് ഇന്ദ്രജിത്ത് അക്രമിക്കപ്പെട്ടിരുന്നു. അന്ന് കുദ്രോളിയിലെ അലക് മാര്‍ക്കറ്റില്‍ ഇന്ദ്രജിത്തിനെയും സുഹൃത്ത് ലതീഷിനെയും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

Mangaluru: 29-year-old rowdy-sheeter found murdered at Bokkapatna

Related Articles
Next Story
Share it