കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു, സുഹൃത്തിന് പരിക്ക്

മംഗളൂരു: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മംഗളൂരു അലപെ പാഡിലില്‍ ആരണ്യ ഭവന് സമീപമായിരുന്നു അപകടം. ചിക്കമംഗളൂരു സ്വദേശിയും ബെംഗളൂരുവില്‍ ഒരു കമ്പനിയിലെ ജോലിക്കാരനുമായ സുമന്ത് (21) ആണ് മരിച്ചത്. പിറകിലുണ്ടായിരുന്ന അരുണ്‍ കുമാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സുഹൃത്തുക്കളായഇവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിറങ്ങിയതായിരുന്നു. മൂന്ന് ബൈക്കുകളിലായാണ് സംഘം യാത്ര തിരിച്ചത്. ചിക്കമംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ഇവര്‍ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ധര്‍മ്മസ്ഥലം സന്ദര്‍ശിച്ച ശേഷം നഗരത്തിലെ ബീച്ചുകള്‍ ലക്ഷ്യമാക്കി നീങ്ങുകയുമായിരുന്നു. […]

മംഗളൂരു: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മംഗളൂരു അലപെ പാഡിലില്‍ ആരണ്യ ഭവന് സമീപമായിരുന്നു അപകടം. ചിക്കമംഗളൂരു സ്വദേശിയും ബെംഗളൂരുവില്‍ ഒരു കമ്പനിയിലെ ജോലിക്കാരനുമായ സുമന്ത് (21) ആണ് മരിച്ചത്. പിറകിലുണ്ടായിരുന്ന അരുണ്‍ കുമാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

സുഹൃത്തുക്കളായഇവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിറങ്ങിയതായിരുന്നു. മൂന്ന് ബൈക്കുകളിലായാണ് സംഘം യാത്ര തിരിച്ചത്. ചിക്കമംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ഇവര്‍ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ധര്‍മ്മസ്ഥലം സന്ദര്‍ശിച്ച ശേഷം നഗരത്തിലെ ബീച്ചുകള്‍ ലക്ഷ്യമാക്കി നീങ്ങുകയുമായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

Mangaluru: 21-year-old dies in bike-car collision at Padil

Related Articles
Next Story
Share it