റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ ഇടിച്ച് 16കാരന് ഗുരുതരം

മംഗളൂരു: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ ഇടിച്ച് 16കാരന് ഗുരുതരമായി പരിക്കേറ്റു. ഉഡുപ്പി സോമേശ്വര്‍ ദേശീയപാത 66ല്‍ കുംപളയില്‍ വെച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. അയാന്‍ (16) ആണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാര്‍ അയാനെ ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തുള്ള വൈദ്യുത തൂണില്‍ ഇടിച്ചു. അയാന്റെ വീടിന് മുന്നില്‍ തന്നെയായിരുന്നു അപകടം. അടുത്തുള്ള കടയില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

മംഗളൂരു: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ ഇടിച്ച് 16കാരന് ഗുരുതരമായി പരിക്കേറ്റു. ഉഡുപ്പി സോമേശ്വര്‍ ദേശീയപാത 66ല്‍ കുംപളയില്‍ വെച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. അയാന്‍ (16) ആണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാര്‍ അയാനെ ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തുള്ള വൈദ്യുത തൂണില്‍ ഇടിച്ചു.

അയാന്റെ വീടിന് മുന്നില്‍ തന്നെയായിരുന്നു അപകടം. അടുത്തുള്ള കടയില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

Related Articles
Next Story
Share it