മംഗല്‍പാടി പഞ്ചായത്ത് കെഎംസിസിയുടെ എംപിഎല്‍ ആന്റ് ഫാമിലി മീറ്റ് ഡിസംബര്‍, ജനുവരി മാസങ്ങളില്‍

ദുബായ്: ദുബായ് കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ എംപിഎല്‍ അഥവാ മംഗല്‍പാടി പ്രീമിയര്‍ ലീഗ് വിവിധയിന പരിപാടികളോടെ 2021 ഡിസംബറിലും 2022 ജനുവരിയിലുമായി സംഘടിപ്പിക്കാന്‍ അല്‍ ബറഹ കെഎംസിസി ആസ്ഥാനത്ത് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിച്ചു. യുഎഇയുടെ അന്‍പതാം ദേശീയ ദിനത്തോടനുബന്ധിച്ച് അന്‍പത് യൂണിറ്റ് രക്തം സംഭരിക്കാനുള്ള ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഡിസംബര്‍ രണ്ടിലെ ദേശീയ ദിനത്തില്‍ സംഘടിപ്പിക്കും. എംപിഎല്‍ ക്രിക്കറ്റ്, എംപിഎല്‍ ബാഡ്മിന്റണ്‍, എംപിഎല്‍ ഫുട്ബാള്‍ എന്നിവയും സ്തനാര്‍ബുദത്തിനെതിരായ പ്രതിരോധത്തിന്റെ ഭാഗമായുള്ള ക്യാമ്പയിന്റെ ഭാഗമായി […]

ദുബായ്: ദുബായ് കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ എംപിഎല്‍ അഥവാ മംഗല്‍പാടി പ്രീമിയര്‍ ലീഗ് വിവിധയിന പരിപാടികളോടെ 2021 ഡിസംബറിലും 2022 ജനുവരിയിലുമായി സംഘടിപ്പിക്കാന്‍ അല്‍ ബറഹ കെഎംസിസി ആസ്ഥാനത്ത് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിച്ചു. യുഎഇയുടെ അന്‍പതാം ദേശീയ ദിനത്തോടനുബന്ധിച്ച് അന്‍പത് യൂണിറ്റ് രക്തം സംഭരിക്കാനുള്ള ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഡിസംബര്‍ രണ്ടിലെ ദേശീയ ദിനത്തില്‍ സംഘടിപ്പിക്കും. എംപിഎല്‍ ക്രിക്കറ്റ്, എംപിഎല്‍ ബാഡ്മിന്റണ്‍, എംപിഎല്‍ ഫുട്ബാള്‍ എന്നിവയും സ്തനാര്‍ബുദത്തിനെതിരായ പ്രതിരോധത്തിന്റെ ഭാഗമായുള്ള ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെയും മണ്ഡലത്തിലെയും പ്രവാസി സ്ത്രീകള്‍ക്കായി ബ്രെസ്റ്റ് കാന്‍സര്‍ അവയര്‍നസ് പ്രോഗ്രാമും കുടുംബ സംഗമവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് ജബ്ബാര്‍ ബൈദല അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന സെക്രട്ടറി ഹനീഫ് കല്‍മാട്ട ഉത്ഘാടനം ചെയ്തു. റസാഖ് ബന്തിയോട് സ്വാഗതവും മുഹമ്മദ് കളായി നന്ദിയും പറഞ്ഞു.
ഇബ്രാഹിം ബേരികെ, സുബൈര്‍ കുബണൂര്‍, മുനീര്‍ ബേരിക, ഹാഷിം ബണ്ടസാല, ഖാലിദ് മള്ളങ്കൈ, ഹനീഫ് മാസ്റ്റര്‍, സിദ്ദിഖ് ബപ്പായിതൊട്ടി, ഇദ്രിസ് അയ്യൂര്‍, ഫാറൂഖ് അമാനത്, അന്‍വര്‍ മുട്ടം, ഷൗക്കത് അലി മുട്ടം, അക്ബര്‍ പെരിങ്കടി, അഷ്റഫ് കെദക്കാര്‍, ഇമ്രാന്‍ മള്ളങ്കൈ, മഹ്‌മൂദ് മള്ളങ്കൈ, നൗഷാദ് അട്ക എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it