മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസില്‍ പഞ്ചായത്ത് അസി. ഡെപ്യൂട്ടി ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ബി.ജെ.പി അംഗങ്ങളും യു.ഡി.എഫ് അംഗങ്ങളും ഗേറ്റ് താഴിട്ട് പൂട്ടി

ഉപ്പള: മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസില്‍ പഞ്ചായത്ത് അസി. ഡെപ്യൂട്ടി ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ബി.ജെ.പി അംഗങ്ങളും യു.ഡി.എഫ് അംഗങ്ങളും ചേര്‍ന്ന് ഗേറ്റ് താഴിട്ട് പൂട്ടി. വ്യാഴാഴ്ച ഉച്ചക്ക് 12.30 മണിയോടെ പഞ്ചായത്ത് ഓഫീസില്‍ പഞ്ചായത്ത് അസി. ഡെപ്യൂട്ടി ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഓഫീസ് ഗേറ്റ് താഴിട്ട് പൂട്ടിയത്. നേരത്തെ ബി.ജെ.പി അംഗം വിജയറായ് ഇതേ ഗേറ്റ് താഴിട്ട് പൂട്ടിയിരുന്നു. ഇതിന് ശേഷം ബി.ജെ.പി അംഗങ്ങളും യു.ഡി.എഫ് […]

ഉപ്പള: മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസില്‍ പഞ്ചായത്ത് അസി. ഡെപ്യൂട്ടി ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ബി.ജെ.പി അംഗങ്ങളും യു.ഡി.എഫ് അംഗങ്ങളും ചേര്‍ന്ന് ഗേറ്റ് താഴിട്ട് പൂട്ടി. വ്യാഴാഴ്ച ഉച്ചക്ക് 12.30 മണിയോടെ പഞ്ചായത്ത് ഓഫീസില്‍ പഞ്ചായത്ത് അസി. ഡെപ്യൂട്ടി ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഓഫീസ് ഗേറ്റ് താഴിട്ട് പൂട്ടിയത്. നേരത്തെ ബി.ജെ.പി അംഗം വിജയറായ് ഇതേ ഗേറ്റ് താഴിട്ട് പൂട്ടിയിരുന്നു. ഇതിന് ശേഷം ബി.ജെ.പി അംഗങ്ങളും യു.ഡി.എഫ് അംഗങ്ങളും ചേര്‍ന്ന് ഗേറ്റ് താഴിട്ട് പൂട്ടിയതോടെ ഭരണകക്ഷിയായ ലീഗില്‍ ഈ പ്രശ്നം അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. ലീഗില്‍ ഈ വിഷയം ചൂടുപിടിച്ച ചര്‍ച്ചക്ക് കാരണമായി. ഗേറ്റ് പൂട്ടുന്ന സമയത്ത് സി.പി.എമ്മിന്റെ സ്വതന്ത്രന്‍ അടക്കമുള്ള മൂന്ന് അംഗങ്ങള്‍ അവിടെയുണ്ടായിരുന്നില്ല. ഒന്നരവര്‍ഷമായി മംഗല്‍പ്പാടി പഞ്ചായത്തില്‍ ലീഗിനകത്തുണ്ടായിരുന്ന പ്രശ്നങ്ങളെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ടിനെ മാറ്റി പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തിട്ടും പ്രശ്നങ്ങള്‍ അവസാനിച്ചിരുന്നില്ല. പുതിയ പ്രസിഡണ്ടിനെതിരെയും ലീഗിലെ ഒരുവിഭാഗം നീക്കം നടത്തിയെങ്കിലും നടപടിയുണ്ടാകുമെന്ന് നേതൃത്വം മുന്നറിയിപ്പ് നല്‍കിയതിനാല്‍ ഇവര്‍ പിന്‍മാറുകയായിരുന്നു. ഇതിനിടയിലാണ് ഗേറ്റ് താഴിട്ട് പൂട്ടിയ സംഭവം പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

Related Articles
Next Story
Share it