ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ പുതിയ മോഡലുമായി മംഗല്‍പാടി പഞ്ചായത്ത്
മംഗല്‍പാടി: വീടുകളിലേയും ഫ്‌ളാറ്റുകളിലേയും ഉറവിട മാലിന്യ സംസ്‌കരണം (ഭക്ഷണം, പച്ചക്കറി, മാംസം തുടങ്ങിയവ) ഇനി പുഴുവോ ദുര്‍ഗന്ധമോ ഇല്ലാതെ വീടുകളില്‍ സംസ്‌കരിക്കുന്ന മോഡല്‍ ബയോ ബിന്‍ ഉപ്പള ടൗണില്‍ മോഡല്‍ പ്രദര്‍ശനം എ.കെ.എം അഷ്‌റഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫ്‌ളാറ്റ് സമുച്ഛയങ്ങള്‍ ഉള്ള പഞ്ചായത്ത് ആണ് മംഗല്‍പാടി.മുഴുവന്‍ ഫ്‌ളാറ്റുകളിലും ഇത് ഉപയോഗിക്കുന്ന രീതിയിലേക്ക് കൊണ്ട്‌വരിക എന്ന ഉദ്ദേശത്തോടെയാണ് ഭരണ സമിതി പ്രദര്‍ശനം നടത്തിയത്. സമ്പൂര്‍ണമായി പദ്ധതി പൂര്‍ത്തീകരിച്ചാല്‍ റോഡരികില്‍ വലിച്ചെറിയുന്ന മാലിന്യ പ്രശ്‌നത്തില്‍ […]

മംഗല്‍പാടി: വീടുകളിലേയും ഫ്‌ളാറ്റുകളിലേയും ഉറവിട മാലിന്യ സംസ്‌കരണം (ഭക്ഷണം, പച്ചക്കറി, മാംസം തുടങ്ങിയവ) ഇനി പുഴുവോ ദുര്‍ഗന്ധമോ ഇല്ലാതെ വീടുകളില്‍ സംസ്‌കരിക്കുന്ന മോഡല്‍ ബയോ ബിന്‍ ഉപ്പള ടൗണില്‍ മോഡല്‍ പ്രദര്‍ശനം എ.കെ.എം അഷ്‌റഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫ്‌ളാറ്റ് സമുച്ഛയങ്ങള്‍ ഉള്ള പഞ്ചായത്ത് ആണ് മംഗല്‍പാടി.
മുഴുവന്‍ ഫ്‌ളാറ്റുകളിലും ഇത് ഉപയോഗിക്കുന്ന രീതിയിലേക്ക് കൊണ്ട്‌വരിക എന്ന ഉദ്ദേശത്തോടെയാണ് ഭരണ സമിതി പ്രദര്‍ശനം നടത്തിയത്. സമ്പൂര്‍ണമായി പദ്ധതി പൂര്‍ത്തീകരിച്ചാല്‍ റോഡരികില്‍ വലിച്ചെറിയുന്ന മാലിന്യ പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാകും. പദ്ധതി എല്ലാവരും ഏറ്റെടുക്കണമെന്നും ക്ലീന്‍ മംഗല്‍പാടി ആന്റ് ഗ്രീന്‍ മംഗല്‍പാടി എന്ന കാമ്പയിനില്‍ കൂടെ നില്‍ക്കണമെന്നും ഉദ്ഘാടനം ചെയ്ത് സംസാരിച്ച എ.കെ.എം അഷ്‌റഫ് എം.എല്‍.എ അറിയിച്ചു. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് റുബീന നൗഫല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഹ്മാന്‍ ഗോള്‍ഡന്‍, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഖൈറുന്നിസ ഉമ്മര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇര്‍ഫാന ഇക്ബാല്‍, മെമ്പര്‍മാരായ ബീവി ഒളയം, മഹമൂദ്, ഗുല്‍സാര്‍, സുധ ഗണേഷ്, രേവതി, റഫീഖ് എന്നിവര്‍ സംബന്ധിച്ചു. ആസൂത്രണ സമിതി ചെയര്‍മാന്‍ ശാഹുല്‍ ഹമീദ് ബന്തിയോട്, മുസ്ലിം ലീഗ് പാര്‍ട്ടി നേതാക്കളായ അസീസ് മരിക്കെ, സൈഫുള്ളാഹ് തങ്ങള്‍, അബ്ദുല്ല മാദെരി, ഉമ്മര്‍ അപ്പോളോ സംസാരിച്ചു. ഹരിത കര്‍മ്മ സേന കോര്‍ഡിനേറ്റര്‍ സഫ്വാന, സതീഷ്, സൂരജ് എന്നിവര്‍ പങ്കെടുത്തു. മംഗല്‍പാടി പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ടീം, ബ്രദേര്‍സ് മണിമുണ്ട ക്ലബ് പങ്കാളികളായി. മെമ്പറും ഹരിത കര്‍മ്മ സേന അംബാസിഡര്‍ കൂടിയായ മജീദ് പച്ചമ്പളം സ്വാഗതവും ഷെരീഫ് ടി.എം നന്ദിയും പറഞ്ഞു.