മംഗളൂരുവിലെ ലഷ്‌കര്‍ ഇ ത്വയ്ബ അനുകൂല പോസ്റ്റര്‍ പതിച്ച കേസ്; അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു

മംഗളൂരു: മംഗളൂരു നഗരത്തിലെ രണ്ടിടങ്ങളില്‍ ലഷ്‌കര്‍ ഇ ത്വയ്ബ അനുകൂല പോസ്റ്റര്‍ പതിച്ച കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ഏറ്റെടുത്തു. ഈ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി തീര്‍ഥഹള്ളിയിലെ മുഹമ്മദ് ഷാരിക്കിന് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും വിദേശത്തുനിന്നുള്ള ഒരു വ്യക്തിയുടെ നിര്‍ദേശപ്രകാരമാണ് ഇയാള്‍ അടക്കമുള്ള സംഘം ലഷ്‌കര്‍ ഇ ത്വയ്ബ ക്ക് അനുകൂലമായ പോസ്റ്റര്‍ പതിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മൂന്നുപ്രതികളെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ക്ക് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളടങ്ങിയ ലാപ്ടോപ്പുകളും മൊബൈല്‍ […]

മംഗളൂരു: മംഗളൂരു നഗരത്തിലെ രണ്ടിടങ്ങളില്‍ ലഷ്‌കര്‍ ഇ ത്വയ്ബ അനുകൂല പോസ്റ്റര്‍ പതിച്ച കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ഏറ്റെടുത്തു.
ഈ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി തീര്‍ഥഹള്ളിയിലെ മുഹമ്മദ് ഷാരിക്കിന് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും വിദേശത്തുനിന്നുള്ള ഒരു വ്യക്തിയുടെ നിര്‍ദേശപ്രകാരമാണ് ഇയാള്‍ അടക്കമുള്ള സംഘം ലഷ്‌കര്‍ ഇ ത്വയ്ബ ക്ക് അനുകൂലമായ പോസ്റ്റര്‍ പതിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മൂന്നുപ്രതികളെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ക്ക് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളടങ്ങിയ ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്നാണ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തത്. പോസ്റ്ററുകള്‍ പതിച്ച സ്ഥലങ്ങളില്‍ എന്‍.ഐ.എ സംഘമെത്തി വിവരങ്ങള്‍ ശേഖരിച്ചു.
പിതാവിന്റെ ഉടമസ്ഥതയിലുള്ള തീര്‍ഥഹള്ളിയിലെ വസ്ത്രസ്ഥാപനത്തില്‍ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് ഷാരിക്ക് പലപ്പോഴും മംഗളൂരു നഗരം സന്ദര്‍ശിക്കാറുണ്ടായിരുന്നു. തന്റെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനിടെ നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മാസ് മുനീര്‍ അഹമ്മദിന്റെ സഹായവും ഷാരിക്ക് തേടി. പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോകാന്‍ പ്രതികളെ സഹായിച്ചത് ഷാരിക്കിന്റെ അമ്മാവനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Related Articles
Next Story
Share it