മംഗളൂരു സെന്‍ട്രല്‍ മാര്‍ക്കറ്റ് പൊളിച്ചുനീക്കി; സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ പുതിയ കെട്ടിടം ഒരുങ്ങും

മംഗളൂരു: മംഗളൂരു നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ മംഗളൂരു സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചുനീക്കി. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഭാഗമായി പുതിയ കെട്ടിടം നിര്‍മ്മിക്കാനാണ് സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചത്. നിലവിലുള്ള കെട്ടിടം പൊളിക്കാനും പുതിയത് നിര്‍മ്മിക്കാനും കഴിഞ്ഞ വര്‍ഷം മംഗളൂരു സിറ്റി കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഇവിടത്തെ വ്യാപാരികള്‍ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയെങ്കിലും വിചാരണക്ക് അവസാനം വ്യാപാരികളുടെ ഹരജി തള്ളുകയുമായിരുന്നു. തുടര്‍ന്ന് കെട്ടിടം ഒഴിപ്പിച്ച് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് […]

മംഗളൂരു: മംഗളൂരു നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ മംഗളൂരു സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചുനീക്കി. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഭാഗമായി പുതിയ കെട്ടിടം നിര്‍മ്മിക്കാനാണ് സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചത്. നിലവിലുള്ള കെട്ടിടം പൊളിക്കാനും പുതിയത് നിര്‍മ്മിക്കാനും കഴിഞ്ഞ വര്‍ഷം മംഗളൂരു സിറ്റി കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഇവിടത്തെ വ്യാപാരികള്‍ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയെങ്കിലും വിചാരണക്ക് അവസാനം വ്യാപാരികളുടെ ഹരജി തള്ളുകയുമായിരുന്നു. തുടര്‍ന്ന് കെട്ടിടം ഒഴിപ്പിച്ച് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വ്യാപാരം നിരോധിച്ചിരുന്നു. ഇതോടെയാണ് വ്യാപാരികള്‍ക്ക് കടകള്‍ ഒഴിയാനുള്ള മുന്നറിയിപ്പ് നല്‍കിയത്. കടകള്‍ ഒഴിഞ്ഞതോടെ കെട്ടിടം പൊളിച്ചുനീക്കുകയായിരുന്നു.

Related Articles
Next Story
Share it