കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ നിന്ന് കവര്‍ച്ച ചെയ്ത കാറുമായി മാങ്ങാട് സ്വദേശി ബേക്കലില്‍ പിടിയില്‍; കാറില്‍ നിന്ന് ഉദുമ സ്‌കൂളില്‍ നിന്ന് മോഷണം പോയ ലാപ്ടോപ്പും കണ്ടെടുത്തു

ബേക്കല്‍: കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ നിന്ന് കവര്‍ച്ച ചെയ്ത കാറുമായി മാങ്ങാട് സ്വദേശി ബേക്കലില്‍ പൊലീസ് പിടിയിലായി. മാങ്ങാട് കൂളിക്കുന്നിലെ റംസാനെ(23)യാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പള്ളിക്കരയില്‍ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ റംസാന്‍ ഓടിച്ചുവരികയായിരുന്ന ബൊലേറോ കാര്‍ പൊലീസ് തടഞ്ഞ് പരിശോധിച്ചപ്പോള്‍ കഴിഞ്ഞ ദിവസം ഉദുമ ജി.എല്‍.പി സ്‌കൂളില്‍ നിന്ന് മോഷണം പോയ ലാപ്ടോപ്പുകളിലൊന്ന് കണ്ടെത്തി. സ്‌കൂളില്‍ നിന്ന് 4 ലാപ്ടോപ്പുകളും പ്രിന്ററുമടക്കം രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് മോഷണം പോയിരുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത […]

ബേക്കല്‍: കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ നിന്ന് കവര്‍ച്ച ചെയ്ത കാറുമായി മാങ്ങാട് സ്വദേശി ബേക്കലില്‍ പൊലീസ് പിടിയിലായി. മാങ്ങാട് കൂളിക്കുന്നിലെ റംസാനെ(23)യാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പള്ളിക്കരയില്‍ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ റംസാന്‍ ഓടിച്ചുവരികയായിരുന്ന ബൊലേറോ കാര്‍ പൊലീസ് തടഞ്ഞ് പരിശോധിച്ചപ്പോള്‍ കഴിഞ്ഞ ദിവസം ഉദുമ ജി.എല്‍.പി സ്‌കൂളില്‍ നിന്ന് മോഷണം പോയ ലാപ്ടോപ്പുകളിലൊന്ന് കണ്ടെത്തി. സ്‌കൂളില്‍ നിന്ന് 4 ലാപ്ടോപ്പുകളും പ്രിന്ററുമടക്കം രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് മോഷണം പോയിരുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത ബൊലേറോ ഒരു മാസം മുമ്പ് ബെല്‍ത്തങ്ങാടിയില്‍ നിന്ന് മോഷണം പോയതാണെന്നും വ്യക്തമായി. ഉദുമ സ്‌കൂളിലെ മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് റംസാന്‍ പിടിയിലായത്. ഒരാഴ്ച മുമ്പ് പള്ളിക്കരയില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോയ വാഹനം റംസാന്‍ കവര്‍ച്ച ചെയ്ത ബൊലേറോ കാറാണെന്നും തിരിച്ചറിഞ്ഞു. റംസാന് കൂടുതല്‍ കവര്‍ച്ചകളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

Related Articles
Next Story
Share it