കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ മനേഷിന് കീഴൂര്‍ സംയുക്ത ജമാഅത്തിന്റെ കൈത്താങ്ങ്

കീഴൂര്‍: മത്സ്യത്തൊഴിലാളിയായ മുന്‍ വാര്‍ഡ് മെമ്പറുടെ മകന്‍ മനേഷിന്റെ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് കീഴൂര്‍ സംയുക്ത ജമാഅത്ത് 68000 രൂപ നല്‍കി. കീഴൂര്‍ സംയുക്ത ജമാഅത്തിന്റെ പരിധിയിലുള്ള പള്ളികളില്‍ നിന്ന് ജുമാ നമസ്‌ക്കാരത്തിന് ശേഷം പിരിച്ച തുക 68000 രൂപ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി മാഹിന്‍ ഹാജി ചികിത്സാ സഹായ സമിതി ട്രഷറര്‍ യൂസഫ് ഹാജിയെയും മനേഷിന്റെ ബന്ധുവായ അപ്പുവിനെയും ഏല്‍പ്പിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് മനേഷ് കോഴികോഡ് ആസ്റ്റര്‍ മിംസ് ആസ്പത്രിയില്‍ കഴിയുകയാണ്. കീഴൂര്‍ […]

കീഴൂര്‍: മത്സ്യത്തൊഴിലാളിയായ മുന്‍ വാര്‍ഡ് മെമ്പറുടെ മകന്‍ മനേഷിന്റെ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് കീഴൂര്‍ സംയുക്ത ജമാഅത്ത് 68000 രൂപ നല്‍കി. കീഴൂര്‍ സംയുക്ത ജമാഅത്തിന്റെ പരിധിയിലുള്ള പള്ളികളില്‍ നിന്ന് ജുമാ നമസ്‌ക്കാരത്തിന് ശേഷം പിരിച്ച തുക 68000 രൂപ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി മാഹിന്‍ ഹാജി ചികിത്സാ സഹായ സമിതി ട്രഷറര്‍ യൂസഫ് ഹാജിയെയും മനേഷിന്റെ ബന്ധുവായ അപ്പുവിനെയും ഏല്‍പ്പിച്ചു.
കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് മനേഷ് കോഴികോഡ് ആസ്റ്റര്‍ മിംസ് ആസ്പത്രിയില്‍ കഴിയുകയാണ്.
കീഴൂര്‍ ജമാഅത്ത് സെക്രട്ടറി കെ.എം ഹംസ സംയുക്ത ജമാഅത്ത് സെക്രട്ടറി അന്‍വര്‍ കോളിയടുക്കം കെ.എസ് സാലി കീഴൂര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it