ഹോട്ടലിലെത്തിയ ബിജെപി നേതക്കള്‍ക്ക് ഭക്ഷണം വിളമ്പി ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍; എസ്‌ഐ ബിജെപിയുടെ പാദസേവകനായെന്ന് വിമര്‍ശനം, വിവാദം പുകയുന്നു

മാണ്ഡ്യ: ഹോട്ടലിലെത്തിയ ബിജെപി നേതക്കള്‍ക്ക് ഭക്ഷണം വിളമ്പി ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍. കര്‍ണാടക മാണ്ഡ്യയിലാണ് സംഭവം. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കില്‍പെട്ട കെആര്‍എസ് മയൂര ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നേതാക്കള്‍ക്ക് ഭക്ഷണം വിളമ്പുകയയായിരുന്നു. നിക്ഷപക്ഷരും നിയപാലകരും ആകേണ്ട പോലീസ് ബിജെപി നേതാക്കളുടെ പാചകക്കാരന്റെ നിലവാരത്തിലേക്ക് താഴ്ന്നതിനേ വിമര്‍ശിച്ച് നിരവധി രംഗത്തെത്തി. ഖനന മന്ത്രി സി സി പാട്ടീല്‍, സെറികള്‍ച്ചര്‍ മന്ത്രി നാരായണ ഗൗഡ എന്നിവര്‍ ശനിയാഴ്ച നഗരത്തില്‍ പര്യടനം നടത്തിയിരുന്നു. തുടര്‍ന്ന് ബിജെപി […]

മാണ്ഡ്യ: ഹോട്ടലിലെത്തിയ ബിജെപി നേതക്കള്‍ക്ക് ഭക്ഷണം വിളമ്പി ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍. കര്‍ണാടക മാണ്ഡ്യയിലാണ് സംഭവം. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കില്‍പെട്ട കെആര്‍എസ് മയൂര ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നേതാക്കള്‍ക്ക് ഭക്ഷണം വിളമ്പുകയയായിരുന്നു. നിക്ഷപക്ഷരും നിയപാലകരും ആകേണ്ട പോലീസ് ബിജെപി നേതാക്കളുടെ പാചകക്കാരന്റെ നിലവാരത്തിലേക്ക് താഴ്ന്നതിനേ വിമര്‍ശിച്ച് നിരവധി രംഗത്തെത്തി.

ഖനന മന്ത്രി സി സി പാട്ടീല്‍, സെറികള്‍ച്ചര്‍ മന്ത്രി നാരായണ ഗൗഡ എന്നിവര്‍ ശനിയാഴ്ച നഗരത്തില്‍ പര്യടനം നടത്തിയിരുന്നു. തുടര്‍ന്ന് ബിജെപി നേതാക്കളും ഉദ്യോഗസ്ഥരും മന്ത്രിമാര്‍ക്കൊപ്പം അത്താഴത്തിന് ഇരുന്നു. ഈ സമയം കെആര്‍എസ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ നവീന്‍ ഗൗഡ യൂണിഫോമില്‍ തന്നെ നേതാക്കള്‍ക്ക് ഭക്ഷണം വിളമ്പുകയായിരുന്നു.

Related Articles
Next Story
Share it