ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം; രാവിലെ മുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തി
ശബരിമല: ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി. ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വിശ്വാസികള്‍ ദര്‍ശനത്തിനെത്തി. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത വിശ്വാസികളാണ് ശബരിമല ക്ഷേത്രസന്നിധിയിലെത്തിയത്. സന്നിധാനത്തും മാളികപുറത്തും പുതുതായി ചുമതലയേറ്റ മേല്‍ശാന്തിമാര്‍ ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ശബരിമല ക്ഷേത്ര നട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ഞായറാഴ്ച പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല. നവംബര്‍ 16 […]

ശബരിമല: ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി. ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വിശ്വാസികള്‍ ദര്‍ശനത്തിനെത്തി. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത വിശ്വാസികളാണ് ശബരിമല ക്ഷേത്രസന്നിധിയിലെത്തിയത്. സന്നിധാനത്തും മാളികപുറത്തും പുതുതായി ചുമതലയേറ്റ മേല്‍ശാന്തിമാര്‍ ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ശബരിമല ക്ഷേത്ര നട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ഞായറാഴ്ച പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല. നവംബര്‍ 16 മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡല കാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര നട 30ന് തുറക്കും. 2021 ജനുവരി 14 നാണ് മകരവിളക്ക്. 19ന് വൈകിട്ട് വരെ ദര്‍ശനമുണ്ട്. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി 20ന് നട അടയ്ക്കും.