കേരളത്തിലെ ഒരു സ്വാമി 24 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്, കിട്ടണമെങ്കില്‍ 5 ലക്ഷം രൂപ ചെലവുണ്ട്; വാക്കുകേട്ട് പണം നല്‍കിയ യുവാവ് തട്ടിപ്പ് മനസിലായതോടെ തിരികെ ചോദിച്ചു; പണം നല്‍കാമെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലേക്ക് വരുത്തിയ ശേഷം 3 മാസത്തോളം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

ബെംഗളൂരു: പണം വാങ്ങി വഞ്ചിച്ച ശേഷം യുവാവിനെ തടവില്‍ പാര്‍പ്പിച്ച് ശാരീരിക പീഡനത്തിനിരയാക്കിയ അന്തര്‍സംസ്ഥാന തട്ടിപ്പുകാരന്‍ അറസ്റ്റിലായി. ബെംഗളൂരു കടുഗോഡി പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വരൂപ് ഷെട്ടിയെന്ന അന്തര്‍ സംസ്ഥാന തട്ടിപ്പുകാരനാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ താമസിക്കുന്ന അര്‍ഷാദിനെയാണ് മൂന്നുമാസം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചത്. ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു അര്‍ഷാദ്. ഹോട്ടലില്‍ വെച്ചാണ് അര്‍ഷാദും സ്വരൂപും പരിചയപ്പെട്ടത്. പിന്നീട് സ്വരൂപ് അര്‍ഷാദിനോട് പണം ആവശ്യപ്പെടുകയായിരുന്നു. കേരളത്തിലെ ഒരു സ്വാമിജി പറഞ്ഞ 24 […]

ബെംഗളൂരു: പണം വാങ്ങി വഞ്ചിച്ച ശേഷം യുവാവിനെ തടവില്‍ പാര്‍പ്പിച്ച് ശാരീരിക പീഡനത്തിനിരയാക്കിയ അന്തര്‍സംസ്ഥാന തട്ടിപ്പുകാരന്‍ അറസ്റ്റിലായി. ബെംഗളൂരു കടുഗോഡി പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വരൂപ് ഷെട്ടിയെന്ന അന്തര്‍ സംസ്ഥാന തട്ടിപ്പുകാരനാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ താമസിക്കുന്ന അര്‍ഷാദിനെയാണ് മൂന്നുമാസം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചത്.

ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു അര്‍ഷാദ്. ഹോട്ടലില്‍ വെച്ചാണ് അര്‍ഷാദും സ്വരൂപും പരിചയപ്പെട്ടത്. പിന്നീട് സ്വരൂപ് അര്‍ഷാദിനോട് പണം ആവശ്യപ്പെടുകയായിരുന്നു. കേരളത്തിലെ ഒരു സ്വാമിജി പറഞ്ഞ 24 ലക്ഷം രൂപ തനിക്ക് ലഭിക്കുമെന്നും എന്നാല്‍ ആ പണം ലഭിക്കുന്നതിന് അഞ്ച് ലക്ഷം രൂപ ചെലവുണ്ടെന്നും പറഞ്ഞായിരുന്നു പണം ചോദിച്ചത്. സ്വരൂപിന്റെ വാക്കുകള്‍ വിശ്വസിച്ച അര്‍ഷാദ് അഞ്ച് ലക്ഷം രൂപ കൈമാറി. എന്നാല്‍, ഏറെ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത 24 ലക്ഷം രൂപ ലഭിക്കാത്തതോടെ തന്റെ അഞ്ച് ലക്ഷം രൂപ തിരികെ നല്‍കാന്‍ അര്‍ഷാദ് ആവശ്യപ്പെട്ടു.

ഇതോടെ സ്വരൂപ് അര്‍ഷാദിനെ തന്റെ കടുഗോഡിയിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുപോകുകയും തടവില്‍ പാര്‍പ്പിക്കുകയുമായിരുന്നു. മൂന്നുമാസം ഇവിടെ പാര്‍പ്പിച്ച് കഠിനമായി പീഡിപ്പിച്ചു. മൂന്നുമാസത്തിനുശേഷം സ്വരൂപിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സ്വരൂപിനെതിരെ മംഗളൂരുവില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it