നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും വലയിലാക്കി നഗ്‌നചിത്രങ്ങളെടുക്കുകയും ബ്ലാക്ക് മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത ആള്‍ അറസ്റ്റില്‍

മംഗളൂരു: നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും വലയിലാക്കി നഗ്‌നചിത്രങ്ങളെടുക്കുകയും ബ്ലാക്ക് മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത ആളെ ബണ്ട്വാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ മണ്ടാടി സ്വദേശിയായ രാധാകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണനെ കോടതി റിമാണ്ട് ചെയ്തു. നിത്യാനന്ദ നഗറില്‍ താമസിക്കുന്ന ഒരു സ്ത്രീയുടെ നഗ്നചിത്രങ്ങള്‍ ഇയാള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. യുവതിയുടെ നഗ്‌നഫോട്ടോ പകര്‍ത്തിയ രാധാകൃഷ്ണന്‍ 4.48 ലക്ഷം രൂപ നല്‍കണമെന്ന് […]

മംഗളൂരു: നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും വലയിലാക്കി നഗ്‌നചിത്രങ്ങളെടുക്കുകയും ബ്ലാക്ക് മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത ആളെ ബണ്ട്വാള്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ബണ്ട്വാള്‍ മണ്ടാടി സ്വദേശിയായ രാധാകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണനെ കോടതി റിമാണ്ട് ചെയ്തു. നിത്യാനന്ദ നഗറില്‍ താമസിക്കുന്ന ഒരു സ്ത്രീയുടെ നഗ്നചിത്രങ്ങള്‍ ഇയാള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
യുവതിയുടെ നഗ്‌നഫോട്ടോ പകര്‍ത്തിയ രാധാകൃഷ്ണന്‍ 4.48 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും തുക നല്‍കിയില്ലെങ്കില്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം കിട്ടാതിരുന്നതോടെ രാധാകൃഷ്ണന്‍ യുവതിയുടെ ഭര്‍ത്താവിന്റെ വാട്സ് ആപിലടക്കം നിരവധി പേരുടെ വാട്സ് ആപിലേക്ക് നഗ്‌നഫോട്ടോകള്‍ അയച്ചുകൊടുത്തു.
ഇതുവരെ നിരവധി സ്ത്രീകളെ രാധാകൃഷ്ണന്‍ പ്രലോഭിപ്പിച്ച് വരുതിയിലാക്കുകയും അവരുടെയെല്ലാം നഗ്‌നഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

Related Articles
Next Story
Share it