ദളിത് യുവതിയെ മേല്‍ജാതിക്കാരനായ യുവാവ് പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചു; വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ തീകൊളുത്തി കൊലപ്പെടുത്തി

ബംഗളൂരു: ദളിത് യുവതിയെ മേല്‍ജാതിക്കാരനായ യുവാവ് പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചു. തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി. ബംഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 23 കാരിയായ ധനേശ്വരിയാണ് കൊല്ലപ്പെട്ടത്. ധനേശ്വരിയുടെ സഹോദരി തേജസ്വിനിയുടെ പരാതിയില്‍ ശിവകുമാര്‍ ചന്ദ്രശേഖര്‍ എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ധനേശ്വരിയും ശിവകുമാറും വിജയപുര ജില്ലയിലെ കോളേജില്‍ എന്‍ജിനീയറിങ് കോഴ്‌സിന് ചേര്‍ന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ഇരുവരും തമ്മില്‍ അടുപ്പത്തിലായി. പഠനശേഷം ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ രണ്ടുപേരും ബന്ധം തുടര്‍ന്നു. തുടര്‍ന്ന് ശിവകുമാര്‍ […]

ബംഗളൂരു: ദളിത് യുവതിയെ മേല്‍ജാതിക്കാരനായ യുവാവ് പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചു. തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി. ബംഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 23 കാരിയായ ധനേശ്വരിയാണ് കൊല്ലപ്പെട്ടത്. ധനേശ്വരിയുടെ സഹോദരി തേജസ്വിനിയുടെ പരാതിയില്‍ ശിവകുമാര്‍ ചന്ദ്രശേഖര്‍ എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ധനേശ്വരിയും ശിവകുമാറും വിജയപുര ജില്ലയിലെ കോളേജില്‍ എന്‍ജിനീയറിങ് കോഴ്‌സിന് ചേര്‍ന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ഇരുവരും തമ്മില്‍ അടുപ്പത്തിലായി.
പഠനശേഷം ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ രണ്ടുപേരും ബന്ധം തുടര്‍ന്നു. തുടര്‍ന്ന് ശിവകുമാര്‍ യുവതിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു. ഇതോടെ വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍, മാതാപിതാക്കളുടെ സമ്മതം വാങ്ങിയ ശേഷം വരാമെന്ന് ശിവകുമാര്‍ യുവതിയെ അറിയിച്ചു. വിജയപുരയില്‍ നിന്ന് മടങ്ങിയെത്തിയ പ്രതി ധനേശ്വരിയെ മറ്റ് ജാതിയില്‍പ്പെട്ടതിനാല്‍ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ് ഉപേക്ഷിച്ചു. ഇതോടെ യുവതി ജോലിസ്ഥലത്തെത്തി തന്നെ വിവാഹം കഴിക്കണമെന്ന് പ്രതിയോട് അപേക്ഷിച്ചു. എന്നാല്‍ ശിവകുമാര്‍ യുവതിയെ അസഭ്യം പറയുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. പിന്നീട് ശിവകുമാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാമെന്നുപറഞ്ഞ് ധനേശ്വരിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ശിവകുമാര്‍ തന്നെയാണ് ആസ്പത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസമാണ് ധനേശ്വരി ആസ്പത്രിയില്‍ മരിച്ചത്.

Related Articles
Next Story
Share it